ബാബുവിനെപ്പറ്റി പുറത്ത് ഒന്നും പറയില്ല; എല്ലാം രാഷ്ട്രീയസമിതിക്ക് മുന്നിലെന്ന് സുധീരന്‍...
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി കെ. ബാബുവിനെതരെ പുറത്ത് അഭിപ്രായപ്രകടനങ്ങള്‍ നടത്താനില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി പരിശോധിക്കും. സമിതിക്ക് മുന്നില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും സുധീരന്‍ പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്ത് വിലയിരുത്തി, അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള പ്രാഥമികമായ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. യുഡിഎഫും വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

ബാബുവിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സുധീരന്‍ മറുപടി പറഞ്ഞില്ല. ഈ മാസം 24ന് രാഷ്ട്രീയകാര്യസമിതി ചേരും. അതിന് ശേഷം മറുപടി പറയാമെന്ന് സുധീരന്‍ പറഞ്ഞു. മദ്യ നയം ഗുണം ചെയ്തില്ലെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെണെന്നും സുധീരന്‍ ആരോപിച്ചു.
Read Also: മംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ ...
നയം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രചാര വേലകള്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ജനങ്ങളുടെ ഹിത പരിശോധന നടത്തുക മാത്രമാണ് പോംവഴിയെന്നും തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെതിരായ വിജിലന്‍സ് പരിശോധന തുടരുകയാണ്. ബാബുവിനും ബന്ധുക്കള്‍ക്കും സ്വന്തം പേരിലും ബിനാമികളുടെ പേരിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ബാബുവിനെതിരെയുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാബുവിനെതിരെ അന്വേഷണം വന്നിട്ടും സുധീരന്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനെതിരെ പാര്‍ട്ടിയിലും പുറത്തും വമിര്‍ശനമുയര്‍ന്നിരുന്നു.
Read Also: ഇതാണ് മന്ത്രി, നന്ദിയുണ്ട് മിനിസ്റ്റര്‍; റവന്യൂ മന്ത്രിയെ വിളിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications