മോദിയുടെ പ്രസംഗം കേട്ട് പരിഭാഷക വിയർത്തു! തെറ്റുകളുടെ പൂരം, കണ്ണുതള്ളി കണ്ണന്താനം...
ഇതുകൂടാതെ പ്രധാനമന്ത്രി പറഞ്ഞ പലകാര്യങ്ങളും പരിഭാഷക ഒഴിവാക്കുകയും ചെയ്തു.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൂന്തുറയിലെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ തെറ്റുകളുടെ ഘോഷയാത്ര. ചുരുക്കത്തിൽ മോദി പറഞ്ഞതൊന്നും, പരിഭാഷക പറഞ്ഞത് മറ്റൊന്നുമായി മാറി.
ഇതുകൂടാതെ പ്രധാനമന്ത്രി പറഞ്ഞ പലകാര്യങ്ങളും പരിഭാഷക ഒഴിവാക്കുകയും ചെയ്തു. മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ചയാൾക്കാണ് പ്രസംഗത്തിലുടനീളം അക്കിടി പറ്റിയത്. തെറ്റുകളുടെ ഘോഷയാത്ര തുടർന്നപ്പോൾ പരിഭാഷകയെ മാറ്റാനും ശ്രമമുണ്ടായി. പക്ഷേ, അപ്പോഴേക്കും പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചിരുന്നു.

സംസ്ഥാന സർക്കാർ...
ഓഖി ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറയിലാണ് മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രധാനമന്ത്രിയുടെ പൂന്തുറയിലെ പ്രസംഗം സംസ്ഥാന സർക്കാർ നിയോഗിച്ച വ്യക്തിയാണ് പരിഭാഷപ്പെടുത്തിയത്. പക്ഷേ, പ്രസംഗത്തിന്റെ പരിഭാഷയിൽ തെറ്റുകളും വിട്ടുപോകലും തുടർക്കഥയായെന്നാണ് ഇപ്പോഴത്തെ വിവാദം.

ഇങ്ങനെ...
പരിഭാഷകയുടെ പരിചയക്കുറവാണ് പ്രസംഗത്തിന്റെ മോടി കുറച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓഖി വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോൾ, ജനപ്രതിനിധികളുമായുള്ള ചർച്ചയെന്നാണ് പരിഭാഷക പറഞ്ഞത്. ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്ന മോദിയുടെ വാക്കുകൾ പരിഭാഷകയിലൂടെ കടന്നുപോയപ്പോൾ ആഘോഷത്തിനുള്ള സമയമല്ലെന്നായി.

പലതും വിട്ടുപോയി...
നിങ്ങൾക്ക് എല്ലാവർക്കുമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നുവെന്ന മോദിയുടെ വാക്കുകൾ ഈശ്വരന്റെ വാക്കിൽ നിങ്ങൾക്ക് ഉറപ്പുതരുന്നുവെന്നാണ് പരിഭാഷക പറഞ്ഞത്. തെറ്റുകൾക്ക് പുറമേ മോദി പറഞ്ഞ പല പ്രധാനപ്പെട്ട കാര്യങ്ങളും പരിഭാഷപ്പെടുത്തിയതുമില്ല.

സഹായം നൽകാം...
കേരളത്തിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളിൽ പലരും വിദേശരാജ്യങ്ങളിലെത്തിയെന്നും, അവരുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടുമെന്നും മോദി പറഞ്ഞത് പരിഭാഷക ശ്രദ്ധിച്ചതേയില്ല. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകാമെന്ന് പറഞ്ഞതും പരിഭാഷപ്പെടുത്തിയില്ല.

പ്രസംഗം അവസാനിപ്പിച്ചു...
പരിഭാഷക തുടർച്ചയായി തെറ്റുകൾ വരുത്തിയപ്പോൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനിടെ പരിഭാഷകയെ മാറ്റി വി മുരളീധരനെ പരിഭാഷകനാക്കാനുള്ള ശ്രമവും നടന്നു. പക്ഷേ, അപ്പോഴേക്കും മോദി പ്രസംഗം അവസാനിപ്പിച്ചിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications