ഗെയിൽ വാതക പൈപ്പ് ലൈൻ അണുബോംബല്ല; കോഴിക്കോട് ജില്ലാ സമ്മേളനം പദ്ധതിക്കൊപ്പം!

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ഗെയില്‍ വാതകപൈപ്പ് ലൈന്‍ പ്രവര്‍ത്തനത്തിനും വ്യവസായിക മേഖലയെ സംരക്ഷിക്കാനും തീരുമാനിച്ച് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയം. ഗെയിൽ പ്രകൃതി വാതക പദ്ധതിക്കെതിരെ പ്പചാരണം നടത്തുന്നത് വികസന വിരോധികളാണ്. ഇത്തരം പ്രചരണം തല്ലിക്കളയണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ചില നിക്ഷിപ്ത താൽപ്പര്യക്കാരും വർഗീയ തീവ്രവാദ സംഘടനകളും മുക്കം തിരുവമ്പാടി മേഖലകളിലെ ജനങ്ങളെ തെറ്റിദ്ധരിരപ്പിക്കുന്നു എന്നും പ്രമേയം വ്യക്തമാക്കി.

കോഴിക്കോടിനേക്കാൾ ജനസാന്ദ്രത കൂടിയ എറമാകുളത്തും ജനവാസ മേഖലകളിലൂടെ തന്നെയാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്. അവിടെയാതൊരു പ്രശ്നവുമുണ്ടായിട്ടില്ല. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിന് ഒരു വിബാഗം യുഡിഎഫ് നേതാക്കളും പിന്തുണ നൽകുന്നതായും ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയം കുറ്റുപ്പെടുത്തുന്നു. ഇത് അണുബോംബ് ഒന്നും അല്ലെന്നും പൈപ്പ് ലൈൻ പദ്ധതിയെ ന്യായീകരിക്കുന്ന പ്രമേയം ചൂണ്ടിക്കാട്ടുന്നു.

CPM

ലോകത്തെവിടെയും പ്രകൃതി വാതക പൈപ്പ് ലൈൻ കാടുകലിലൂടെയോ മലകളിലൂടെയോ പോകുന്നില്ല. ജനവാസമേഖലകളിലൂടെ തന്നെയാണ് പോകുന്നത്. ഇറാനും ഖത്തറും ഇതിന് ഉദാഹരണമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. നേരത്തെ ചില ഏരിയ സമ്മേളനത്തിൽ ലോക്കൽ കമ്മറ്റികൾ ഗെയിൽ പൈപ്പ് ലൈൻ പദ്ധതികൾക്കെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. അതേയമയം സമ്മേളനത്തിൽ പേരാമ്പ്രയിലെയും കുറ്റിയാടിയിലേയും തെരഞ്ഞെടുപ്പ് വിശകലനം വൈകിയതില്‍ വിമര്‍ശന മുയർന്നെന്നും റിപ്പോർട്ടുകളുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
CPM Kozhikode district conference support gail pipe line project

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്