ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച് സിപിഎം എംഎല്‍എ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടര്‍ക്ക് സിപിഎം എംഎല്‍എയുടെ പരസ്യ ശകാരം. തിരുവനന്തപുരം കുന്നത്തുകാലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വോറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടെയാണ് പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്‌ജെ വിജയക്ക് നേരേ അസഭ്യവര്‍ഷം നടത്തിയത്.

എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എംഎല്‍എ കളക്ടറോട് തട്ടിക്കയറിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ എന്ന ഉദ്യോഗസ്ഥയുടെ നിലപാടാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്.

flag-26

ഇതോടെ നാട്ടുകാരും ക്ഷുഭിതരായി. സഹായധനം സര്‍ക്കാര്‍ നല്‍കുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചതോടെയാണ് രംഗം ശാന്തമായത്. സംഭവത്തെക്കുറിച്ച് ജില്ലാകളക്ടര്‍ ഡെപ്യൂട്ടികളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാറശ്ശാല കുന്നത്തുകാലിലെ ക്വാറി അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cpm mla scolds deputy collector . parassala mla ck hareendran scolded deputy collctor vijaya in public.reagarding the issues happened in the fund reliefing to the quarry accident victims.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്