• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല വിഷയം; സർക്കാർ തിടുക്കം കാട്ടി, നേതാക്കൾക്ക് ധാർഷ്ട്യം, ശൈലി മാന്യമാക്കണമെന്നും സിപിഎം !

തിരുവനന്തപുരം: സിപിഎമ്മിനെയും എൽഡിഎഫ് സർക്കരിനെയും പ്രതികൂട്ടിലാക്കിയ സംഭവമായിരുന്നു ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട്. രാഷ്ട്രീയപരമായി വിഷയം മുതലെടുക്കുകയായിരുന്നു ബിജെപി. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതിന്റെ നേട്ടം കൊയ്തത് കോൺഗ്രസായിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സീറ്റ് കേരളത്തിൽ നിന്നാണ് കോൺഗ്രസ് തൂത്തുവാരിയത്.

ശബരിമല വിഷയമണ് ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിന് വിനയായതെന്ന് സിപിഎം തിരഞ്ഞെടുപ്പ് വിലയിരുത്തലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സർക്കാർ തിടുക്കം കാട്ടിയെന്ന് സംഘടനാശൈലിയിലെ തിരുത്തൽ നടപടി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലും പരാമർശിക്കുന്നു.

ഭവന സന്ദർശന പരിപാടി

ഭവന സന്ദർശന പരിപാടി

കഴിഞ്ഞ മാസം സിപിഎം ഗൃഹസന്ദർശന പരിപാടി നടത്തിയിരുന്നു. സംസ്ഥാന നേതാക്കളുടെ പങ്കാളിത്തത്തോടുകൂടിയായിരുന്നു ഗൃഹസന്ദർശനം. ഭവന സന്ദർശനങ്ങളഇൽ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി ജില്ല കമ്മറ്റികൾ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റ് യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു.

ആർഎസ്എസ് പ്രചാരണം

ആർഎസ്എസ് പ്രചാരണം

ശബരിമല വിഷയത്തിൽ ആർഎസ്എസിന്റെ പ്രചാരണങ്ങളെ തടയിടാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ വിലയിരുത്തി. ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സർക്കാരിനെക്കുറിച്ചു പൊതുവേ ആക്ഷേമില്ലെങ്കിലും ഇതു രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനുള്ള തടസ്സം പോലീസിന്റെ ചില നടപടികാളാണെന്ന് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നേതാക്കൾ മാന്യമായി പെരുമാറണം

നേതാക്കൾ മാന്യമായി പെരുമാറണം

പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനശൈലി മാന്യമാകണമെന്നും റിപിപോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഗൃഹസന്ദര്‍ശന പരിപാടിയിലടക്കം അത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും മാന്യമായ പെരുമാറ്റം കൂടാതെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാവില്ലെന്നും സംഘടനാ തലത്തിലും പ്രവര്‍ത്തന ശൈലിയിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

'മാരത്തോൺ' യോഗം

'മാരത്തോൺ' യോഗം

ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാതലത്തിലും പ്രവര്‍ത്തനശൈലിയിലും തിരുത്തല്‍ നടപടികളെടുക്കുക എന്നതാണ് നേതൃയോഗങ്ങളുടെ പ്രധാന ലക്ഷ്യം. ആറ് ദിവസം നീളുന്ന സിപിഎം നേതൃയോഗങ്ങളാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിമാര്‍ സെക്രട്ടറിയേറ്റില്‍ വെച്ചു.കൊല്‍ക്കത്ത പ്ലീനത്തില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും കോടിയേരിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

cmsvideo
  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ്
  യുവാക്കൾ അകന്നു പോകുന്നു

  യുവാക്കൾ അകന്നു പോകുന്നു

  യുവാക്കൾ പാർട്ടിയിൽ നിന്ന് അകന്നു പോയതിനാൽ ബഹുജന സംഘടനകളെ ശക്തിപ്പെടുത്താനാവുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുകയും കമ്മിറ്റികളിൽ വനിതാ പങ്കാളിത്തം കൂട്ടുകയും വേണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് മനോരമ ഓണഅ‍ലാൻ റിപ്പോർട്ട് ചെയ്യുന്നു. സ്ഥാനതല നേതൃയോഗങ്ങൾ ഈയാഴ്ച പൂർത്തിയാക്കിയ ശേഷം പാർട്ടിയുടെ ജില്ലാതലം മുതൽ ബ്രാഞ്ച് തലം വരെ യോഗങ്ങൾ നടത്തി തിരുത്തൽ രേഖ അവതരിപ്പിക്കാൻ സിപിഎം സംസ്ഥആന നേതൃത്വം തീരുമാനിച്ചു. അടുത്ത ആഴ്ട മുതൽ ജില്ല യോഗങ്ങൾക്ക് തുടക്കമാകും.

  English summary
  CPM secreteriate report on Sabarimala women entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X