സിപിഎമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി; നിയന്ത്രിക്കുന്നത് ഗുണ്ടകള്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആയുധം താഴെവയ്ക്കാന്‍ തയ്യാറാകാത്ത സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി. ഗുണ്ടാസംഘങ്ങളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് ആരോപിച്ചു.

സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടകളാണെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് തൃശൂര്‍ കയ്പ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകനായ സതീശനെ കൊലപ്പെടുത്തിയ സംഭവം. ജനാധിപത്യ സംവിധാനത്തിലുള്ള എല്ലാ രീതിയിലും ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ചര്‍ച്ചകളിലെല്ലാം ബിജെപി സഹകരിച്ചതാണ്. എന്നിട്ടും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. ബിജെപിയും ആയുധമെടുക്കണമെന്നാണോ? ജനാധിപത്യ രീതിയിലുള്ള പ്രതികരണം ബലഹീനതയായി കാണരുതെന്നും കൃഷ്ണദാസ് ഓര്‍മിപ്പിച്ചു.

15

മാസങ്ങള്‍ക്ക് മുമ്പ് സതീശന്റെ നേതൃത്വത്തില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യം തീര്‍ത്തതാണ്. ആക്രമണം തടയാന്‍ ശ്രമിച്ചപ്പോഴാണ് സതീശനെ വെട്ടിയത്. സതീശന്‍ മരിച്ചതറിഞ്ഞ് വീട്ടില്‍ ധനസഹായവുമായി പോയ സിപിഎം നേതാക്കളുടെ നടപടി തരംതാണ രാഷ്ട്രീയക്കളിയാണ്. വീട്ടുകാര്‍ സിപിഎമ്മുകാരെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്തതെന്നും കൃഷ്ണദാസ് പറഞ്ഞു.

പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം തൃശൂരില്‍ കൊല്ലപ്പെടുന്ന നാലാമത്തൈ ബിജെപി പ്രവര്‍ത്തകനാണ് സതീശന്‍. സിപിഎമ്മിനെ പോലെ ബിജെപിയും ആയുധമെടുക്കണമെന്നാണ് പിണറായിയും കോടിയേരി ബാലകൃഷ്ണനും കരുതുന്നത്. തൃശൂരില്‍ കൊല്ലപ്പെട്ട നാലു പേരും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണെന്നും സിപിഎമ്മിനെതിരേ പൊതുവികാരം ഉണരണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

English summary
CPM Should be called terrorist Organisation: BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്