കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ബിജെപി പ്രവര്‍ത്തകരെ ചുട്ടു കൊന്നതാര്? സിപിഎമ്മിനും അറിയണം, പുനഃരന്വേഷണം

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: കഞ്ചിക്കോട്ട് ബന്ധുക്കളായ ബിജെപി പ്രവര്‍ത്തകര്‍ തീവയ്പ്പില്‍ കൊല്ലപ്പെട്ട കേസില്‍ പുനഃന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും. നാല് സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനും പുതുശ്ശേരി ഏരിയ നേതൃത്വം കത്തയച്ചിരിക്കുകയാണ്.


കേസില്‍ ബിജെപി നേരത്തെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പുനഃരന്വേഷണം ആവശ്യപ്പെട്ട് സിപിഎം രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്. കേസില്‍ യഥാര്‍ഥ പ്രതികളെയല്ല ഉള്‍പ്പെടുത്തിയതെന്നു കാണിച്ച് പ്രതികളായ മൂന്നു പേര്‍ പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയിരുന്നു.

സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം

സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം

കഞ്ചിക്കോട്ട് ബന്ധുക്കളായ ബിജെപി പ്രവര്‍ത്തകര്‍ തീ വയ്പ്പില്‍ കൊല്ലപ്പെട്ട കേസില്‍ രഷ്ട്രീയ നീക്കവുമായി സിപിഎം. കേസില്‍ പുനഃരന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

ബിജെപിക്കു പിന്നാലെ

ബിജെപിക്കു പിന്നാലെ

ബിജെപിക്ക് പിന്നാലെയാണ് സിപിഎമ്മും ഈ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

യഥാര്‍ഥ പ്രതികളല്ല

യഥാര്‍ഥ പ്രതികളല്ല

കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായവരല്ല യഥാര്‍ഥപ്രതികളല്ലെന്ന് അറസ്റ്റിലായ മൂന്നു പേര്‍ പറയുന്നു.

അപേക്ഷ നല്‍കി

അപേക്ഷ നല്‍കി

ഇക്കാര്യം ചൂണ്ടിക്കാട്ടി അറസ്റ്റിലായവര്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും അപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയത്.

മറ്റൊരു കേസിലും

മറ്റൊരു കേസിലും

മറ്റൊരു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടിരിക്കുകയാണ്. സിപിഎം പ്രവര്‍ത്തകനും രക്തസാക്ഷിയുമായ ശിവന്റെ സഹോദരന്‍ മനോജിന്റെ കഞ്ചിക്കോട്ടെ വര്‍ക്ക് ഷോപ്പിലെ ആറ് വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.ഈ കേസില്‍ ഇതുവരെ അരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

ഈ മാസം പത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് യഥാര്‍ഥ പ്രതികളല്ലെന്ന് ആരോപിച്ചിരുന്നു.ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടി

സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടി

കേസില്‍ ഒന്നാം പ്രതിയായ ജയകുമാറിനെ ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചടയന്‍കാലായ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇത് വിവാദമായതോടെ പുനഃരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സിപിഎം ആരോപണങ്ങളെ നേരിട്ടത്. എന്നാല്‍ ആദ്യം പ്രത്യേക സംഘവും ഇപ്പോള്‍ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പുതിയ തെളിവ് കണ്ടെത്താന്‍ കഴിയാത്തതും സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാകും.

English summary
cpm wanted re investigation on bjp workers murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X