സെൻകുമാറും അകത്താകും?വിടാതെ പോലീസ്;മതസ്പർദ്ധ കേസിൽ സെൻകുമാറിന്റെ മൊഴിയെടുത്തു,മുൻ ഡിജിപി പറഞ്ഞത്..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡിജിപി ടിപി സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് ഷബീർ നേരിട്ടെത്തിയാണ് സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

ഇത് സംഘപരിവാറിനുള്ള മറുപടി!കൊടിഞ്ഞി ഫൈസലിന്റെ സഹോദരിമാരടക്കം എട്ടുപേർ ഇസ്ലാംമതം സ്വീകരിച്ചു...

വരൻ താലി ചാർത്തി,തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു! കാരണം കേട്ടാൽ ഞെട്ടും! സംഭവം കൊല്ലത്ത്...

എന്നാൽ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് താൻ അത്തരത്തിൽ പറഞ്ഞതെന്നും, പരാമർശം മതസ്പർദ്ധ വളർത്തുന്നതല്ലെന്നുമാണ് സെൻകുമാർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ആവർത്തിച്ച് വ്യക്തമാക്കിയത്. സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മുൻ ഡിജിപി ടിപി സെൻകുമാർ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.

tpsenkumar

സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ ഈ കേസിൽ സെൻകുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കണ്ണൂരിലെ കെടി ജലീലായി മൂസാൻകുട്ടി! ലീഗിൽ കൂട്ടരാജി, മുൻ യൂത്ത് ലീഗ് പ്രസിഡന്റടക്കം സിപിഎമ്മിലേക്ക്

അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യം നൽകണമെന്നാണ് കോടതിയുടെ നിർദേശം. കേസിൽ വിശദമായി വാദം കേൾക്കുന്നത് ഉടൻ ആരംഭിക്കാനിരിക്കെയാണ് പോലീസ് സെൻകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. വിവാദ അഭിമുഖത്തിൽ സെൻകുമാർ വർഗീയ പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് എട്ട് പരാതികളാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ലഭിച്ചത്. ഇതെല്ലാം ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന് കൈമാറുകയായിരുന്നു.

English summary
crime branch recorded the statement of tp senkumar.
Please Wait while comments are loading...