കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വയം വിരമിക്കാനുള്ള തീരുമാനം തൃശൂര്‍ വിജിലന്‍സ് ജഡ്ജി പിന്‍വലിച്ചു

  • By Athul
Google Oneindia Malayalam News

തൃശൂര്‍: വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ പിന്‍വലിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ നടത്തിയ ഇടപെടലാണ് വിരമിക്കല്‍ തീരുമാനം പുനപരിശേധിക്കാന്‍ ഇടയാക്കിയത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യക്തിപരമായി എടുക്കേണ്ടെതില്ലെന്ന് വാസന്‍ അഭിപ്രായപ്പെട്ടു.

സോളാര്‍ കേസില്‍ സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വാസന്‍ ഉത്തരവിട്ടിരുന്നു. അതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ പരാമര്‍ശം കേള്‍ക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് സ്വയം വിരമിക്കാന്‍ വാസന്‍ അപേക്ഷ നല്‍കിയിരുന്നത്.

ss vasan

2017 മെയ് 31വരെ സര്‍വീസ് കാലവധി ശേഷിക്കെയാണ് വരുന്ന മെയ് 31ന് വിരമിക്കാന്‍ അനുവധിക്കണമെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വാസന്‍ കത്തെഴുതിയിരുന്നത്. 2015 നവംബറിലാണ് എസ്എസ് വാസന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡിജിയായി ചുമതലയേറ്റത്.

English summary
The Thrissur vigilance court judge, SS Vasan, who had opted to take voluntary retirement has withdrawn his request.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X