'അതെ, ഞാന്‍ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പമാണ്';ഇത് ആണധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണത

  • Posted By:
Subscribe to Oneindia Malayalam

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമ പ്രവര്‍ത്തക ദീദി ദാമോദരന്‍. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ദീദി താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ദീദി ദാമോദരന്‍ വ്യക്തമാക്കിയിരിക്കുന്നത്. അവള്‍ക്കൊപ്പം മാത്രമാണ് എന്ന ഹാഷ് ടാഗിലാണ് ദീദിയുടെ പ്രതികരണം.

തന്റെ നിലപാടുകള്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ട തീര്‍ഥയാത്ര നടത്തിയവരെ പ്രകോപിക്കുന്നണ്ടെങ്കില്‍ അത് തന്റെ ശേഷിയെയല്ല മറിച്ച് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീക്ഷണതയെയാണ് കുറിക്കുന്നതെന്നും ദീദി വ്യക്തമാക്കുന്നു. ദിലീപിനെ കാണാന്‍ താരങ്ങളടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതിനെ വിമര്‍ശിച്ച് നേരത്തെയും ദീദി ദാമോദന്‍ രംഗത്തെത്തിയിരുന്നു.

എല്ലാം പറയേണ്ടത് കോടതിയും പോലീസും

എല്ലാം പറയേണ്ടത് കോടതിയും പോലീസും

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാന്‍ താന്‍ ആളല്ലെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ദീദി പോസ്റ്റില്‍ വ്യക്തമാക്കുന്നു. താനൊരു കുറ്റാന്വേഷണ ഏജന്‍സിയുടെയും ഭാഗമല്ലെന്നും അവരെ വിചാരണ ചെയ്യാന്‍ താനൊരു വക്കീലല്ലെന്നും ദീദി. അതെല്ലാം പറയേണ്ടത് കോടതിയും പോലീസുമാണെന്നും അവര്‍.

ആണ്‍ അധികാരത്തിനേറ്റ ആഘാതം

ആണ്‍ അധികാരത്തിനേറ്റ ആഘാതം

എന്നാല്‍ പെണ്‍കുട്ടിയോടൊപ്പം നിന്നതു കൊണ്ട് മാത്രം തന്റെ നിലപാടുകള്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ട തീര്‍ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അത് തന്റെ ശേഷിയെയല്ല മറിച്ച് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണതയെയാണ് കാണിക്കുന്നതെന്ന് ദീദി കുറിച്ചിരിക്കുന്നു.

കാവ്യയുടെ സഹോദരന്റെ കല്യാണത്തിന് പോയി

കാവ്യയുടെ സഹോദരന്റെ കല്യാണത്തിന് പോയി

കാവ്യയുടെ സഹോദരന്റെ കല്യാണത്തിന് പള്‍സര്‍ സുനി പോയിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ താന്‍ പോയെന്നു ദീദി ദാമോദരന്‍ പറയുന്നു. തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ കാവ്യയും കുടുംബവും വീട്ടിലെത്തി ആശ്വസിപ്പിച്ചിരുന്നതായി ദീദി പറയുന്നു.

കാവ്യയുടെ പുസ്തകത്തിന് അവതാരിക

കാവ്യയുടെ പുസ്തകത്തിന് അവതാരിക

കാവ്യ ഒരു പുസ്തകം എഴുതിയപ്പേള്‍ തന്നെയാണ് അതിന് അവതാരിക എഴുതാന്‍ ഏല്‍പ്പിച്ചതെന്നും താനത് ചെയ്തിട്ടുണ്ടെന്നും ദീദി ദാമോദരന്‍ കുറിക്കുന്നു. മാതൃഭൂമി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലും താന്‍ പങ്കെടുത്തിരുന്നുവെന്ന് അവര്‍ വ്യക്തമാക്കുന്നു.

ദിലീപുമായും വ്യക്തിപരമായ അടുപ്പം

ദിലീപുമായും വ്യക്തിപരമായ അടുപ്പം

ദിലീപുമായും വ്യക്തിപരമായ അടുപ്പവും സൗഹൃദവും ഉണ്ടെന്നാണ് ദീദി പറയുന്നത്. അവരോടൊന്നും തനിക്ക് ഒരു വൈരാഗ്യവുമില്ലെന്നും അവര്‍ പറയുന്നു.

ഇതില്‍ കുറഞ്ഞൊന്നില്ല

ഇതില്‍ കുറഞ്ഞൊന്നില്ല

എന്നാല്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തുപോരുന്ന തന്നെ പോലുള്ള ഒരാള്‍ക്ക് ഏത് സഹോദരി ആക്രമിക്കപ്പെട്ടാലും അവര്‍ക്കൊപ്പം മാത്രമേ നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും അതില്‍ കുറഞ്ഞ ഒരു നിലപാട് എടുക്കാനാവില്ലെന്നും ദീദി പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

കോടതിയില്‍ തെളിയിക്കട്ടേ

കോടതിയില്‍ തെളിയിക്കട്ടേ

കുറ്റാരോപിതന്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നീതി ന്യായസംവിധാനത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അത് കോടതിയില്‍ തെളിയിക്കട്ടേ എന്ന നിലപാടെടുക്കാനേ കഴിയൂ. ദീദി വ്യക്തമാക്കുന്നു.

ആശ്വാസമേകുന്നു

ആശ്വാസമേകുന്നു

ഇരയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ ഇരയെയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും ഒറ്റപ്പെടുത്തുകയെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പതിവ് രീതിക്ക് വിപരീതമായി ഒരുപാട് പേര്‍ നടിക്കൊപ്പം നില്‍ക്കുന്നത് ആശ്വാസമേകുന്നുവന്ന് ദീദി പറയുന്നു.

മാറുന്ന കാലത്തിന്റെ സൂചന

മാറുന്ന കാലത്തിന്റെ സൂചന

സ്വന്തം സ്ഥാപനത്തിലെ മേധാവിയോട് കലഹിച്ച് ജീവിതത്തില്‍ വലിയ വില കൊടുത്ത് ഒപ്പം നില്‍ക്കുന്ന മനീഷിനെ പോലുള്ളവര്‍ മാറുന്ന കാലത്തിന്റെ സൂചനയാണെന്നും ദീദി. നടന്‍ ദിലീപിനെ പിന്തുണച്ച് സെബാസ്റ്റ്യന്‍ പോളിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലേഖനം വന്നിരുന്നു. ഇതിനെതിരെ കൂടിയാണ് ദീദിയുടെ പ്രതികരണം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
deedi damodaran facebook post agaist dileep visitor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്