കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിയുടെ ഭാര്യ ഭർത്താവിനെ ന്യായീകരിക്കാൻ പറയുന്നത് വസ്തുത അല്ല:ബിന്ദു അമ്മിണിയെ പിന്തുണച്ച് ശ്രീമതി

Google Oneindia Malayalam News

കോഴിക്കോട്: ദളിത് ആക്ടിവിസ്റ്റും ലോ കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കെതിരായ അക്രമത്തില്‍ രൂക്ഷ വിമർശനവുമായി സിദളിത് ആക്ടിവിസ്റ്റും ലോ കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കെതിരായ അക്രമത്തില്‍ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പികെ ശ്രീമതി. ബിന്ദു അമ്മിണി തുടർച്ചയായി ആക്രമിക്കപ്പെടുന്നു എന്നു കേൾക്കുന്നത്‌ അങ്ങേയറ്റം നിർഭാഗ്യകരവുംപ്രതിഷേധാർഹവുമാണ്.

ഇന്നലെ അവർ ആക്രമിക്കപ്പെട്ട ദ്യശ്യം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഷോക്കായിപോയെന്നും ശ്രീമതി ടീച്ചർ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. ബിന്ദുവിനെ ആക്രമിച്ച കുറ്റവാളിക്ക്‌ മാത്യകാപരമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം നീച സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂവെന്നും അവർ കൂട്ടിച്ചേർക്കുന്നു. പികെ ശ്രീമതിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ്മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ്

ബിന്ദു അമ്മിണി ലോ കോളേജിലെ ആദ്ധ്യാപികയാണ്

ബിന്ദു അമ്മിണി ലോ കോളേജിലെ ആദ്ധ്യാപികയാണു. അവർക്ക്‌ അവരുടേതായ നിലപാടുകളുണ്ട്‌. ബിന്ദു അമ്മിണിക്ക്‌ അവരുടെ നിലപാടിനനുസരിച്ച്‌ ജീവിക്കാനുള്ള അവകാശം ഈ രാജ്യത്ത്‌ ഇല്ലെന്നോ? അവർ തുടർച്ചയായി ആക്രമിക്കപ്പെടുന്നു എന്നു കേൾക്കുന്നത്‌ അങ്ങേയറ്റം നിർഭാഗ്യകരവുംപ്രതിഷേധാർഹവുമാണു
ഇന്നലെ അവർ ആക്രമിക്കപ്പെട്ട ദ്യശ്യം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഷോക്കായിപോയി.

നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ: പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി അമേയ മാത്യു

അക്രമിയുടെ ഭാര്യ ഭർത്താവിനെ ന്യായീകരിക്കാൻ പറയുന്ന കാര്യങ്ങൾ

അക്രമിയുടെ ഭാര്യ ഭർത്താവിനെ ന്യായീകരിക്കാൻ പറയുന്ന കാര്യങ്ങൾ വസ്തുത അല്ല എന്നത്‌ വീഡിയോ ദ്യശ്യം വ്യക്തമാക്കുന്നു. സ്ത്രീയെ എന്തും എവിടേയും വെച്ചും ചെയ്യാമെന്ന ഈ അധമ മനോഭാവം വെച്ചു പുലർത്തുന്നത്‌. ഇന്ത്യയിൽ ചാതുർവർണ്യ വ്യവസ്ഥയും മനുസ്മ്യതിയുടെ പ്രത്യയശാസ്ത്രവും നടപ്പിലാക്കാൻ ശ്രമിക്കുന്നശക്തികളാണു. മനുസ്മൃതിയുടെ ഒമ്പതാം അധ്യായത്തിൽ പുരുഷൻ സ്ത്രീയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് വിശദീകരിച്ചിരിക്കുന്നത്‌ ഇന്നത്തെ യുവതലമുറയെ അമ്പരപ്പിക്കും.

ഒമ്പതാം അധ്യായത്തിലെ രണ്ടാം ശ്ലോകത്തിൽ "ഇരവു പകൽ സ്ത്രീകൾ അവരുടെ പുരുഷന്മാരാൽ സ്വാധീനകളാക്കി വെക്കപ്പെടേണ്ടതാണ് എന്നും രൂപ രസാദി വിഷയങ്ങളിൽ ആസക്തകളായ അവരെ പുരുഷന്മാർ തങ്ങൾക്ക് അധീനകളാക്കി നിർത്തേണ്ടതാകുന്നു." എന്ന് പറഞ്ഞതിനു ശേഷമാണ് കുപ്രസിദ്ധമായ ന:സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന പ്രയോഗം വരുന്നത്. " കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർദ്ധക്യത്തിൽ പ്രബലരായ പുത്രന്മാരാലും സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകൾ.

ഒരു സ്ത്രീയും സ്വാതന്ത്ര്യം അർഹിക്കുന്നില്ല

ഒരു സ്ത്രീയും സ്വാതന്ത്ര്യം അർഹിക്കുന്നില്ല" എന്നാണ് മനുസ്മ്യതി വ്യക്തമാക്കുന്നത്. " സ്വഭാവശുദ്ധിയുള്ളവരായ സ്ത്രീകൾ പലരുണ്ടെങ്കിലും അവർ സാക്ഷികളാകാൻ യോഗ്യരല്ല; എന്തെന്നാൽ അവർ സ്ഥിരബുദ്ധികളല്ല " എന്നും മനുസ്മൃതി തന്നെ പറയുന്നുണ്ട്. ഒരു സംഭവം കണ്ടാൽ സാക്ഷി പറയാൻ പോലും മനുസ്മൃതി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ ആധിപത്യം നേടിയെടുത്ത ഈ അധമ സംസ്ക്കാരത്തിനെതിരെ സ്ത്രീ സമൂഹം അവരുടെ സ്വതന്ത്രവും മൗലികവുമായ ഭരണ ഘടനാവകാശത്തിനുവേണ്ടി വീറോടെ പൊരുതുന്ന കാലമാണിത്‌.

മനുവിന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇത്തരം

മനുവിന്റെ പ്രത്യയശാസ്ത്രം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രേത ബാധിതരുടെ നിന്ദ്യവും ഹീനവുമായ ആക്രമണം സാന്ദർഭികമായി ഉണ്ടായതാണു എന്നു ആരെങ്കിലും കരുതിയെങ്കിൽ അവർക്ക്‌ തെറ്റി. വളരെ ആസൂത്രിതമായാണു ഈ കാടൻ ആക്രമണം ബിന്ദു അമ്മിണിക്കു നേരെ ഉണ്ടായത്‌. ഒരു വനിതയെ ഈ രൂപത്തിൽ ആക്രമിക്കുന്നത്‌ തടയാൻ പോലും ശ്രമിക്കാതെ വീഡിയോയിൽ റിക്കോർഡ്‌ ചെയ്യുന്നവരുടെ മനോഭാവത്തിനു ഉളുപ്പില്ലായ്മ എന്നല്ലാതെ എന്ത്‌ പറയാൻ. അൽപം വൈകിയാണെങ്കിൽ പോലും പൊലീസ്‌ അക്രമിയുടെ പേരിൽ ജാമ്യമില്ലാത്ത കേസ്‌ ചുമത്തിയത്‌ സ്വാഗതാർഹമാണു. ബിന്ദുവിനെ ആക്രമിച്ച കുറ്റവാളിക്ക്‌ മാത്യകാപരമായ ശിക്ഷ ലഭിച്ചാൽ മാത്രമേ ഇത്തരം നീച സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ.

Recommended Video

cmsvideo
Bindhu Ammini plans to leave country due to threat | Oneindia Malayalam

English summary
Defendant's wife is not telling the truth: cpm leader pk sreemathi In support of Bindu Ammini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X