ജനങ്ങളെ അടിച്ചമര്‍ത്തികൊണ്ടുള്ള വികസനം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിംലീഗ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസമേഖലയെ ഒഴിവാക്കിക്കൊണ്ട് അലൈന്‍മെന്റ് മാറ്റി നടപ്പാക്കണമെന്ന് കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ വാല്‍വ് പ്രദേശമായ വെസ്റ്റ് കോഡൂരില്‍ വെച്ച് കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ഇന്ന് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

gail

ഗെയില്‍ വാതക പൈപ്പ് ലൈന്‍ വാല്‍വ് പ്രദേശമായ വെസ്റ്റ് കോഡൂരില്‍ വെച്ച് കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണയില്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്തീഫ് പ്രസംഗിക്കുന്നു


ജനങ്ങളെ അടിച്ചമര്‍ത്തിയും ഭീഷണിപ്പെടുത്തിയുംകൊണ്ടുള്ള വികസന നയം അംഗീകരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജനങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും വികാരവും കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാവണം. പദ്ധതി പ്രദേശത്ത് ഭൂമി മാത്രമുള്ളവര്‍ക്കും കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കും മറ്റു നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറും ഗെയില്‍ അധികൃതരും തയ്യാറാവണം. വികസനത്തിന് ഒരിക്കലും മുസ്ലീം ലീഗ് എതിര് നിന്നിട്ടില്ല. സാക്ഷരതാപ്രസ്ഥാനവും കുടുംബശ്രീയും അക്ഷയ പദ്ധതിയും നെഞ്ചിലേറ്റിയ പ്രസ്ഥാനമാണ് മുസ്ലീം ലീഗ് പാര്‍ട്ടിയും മലപ്പുറം ജില്ലയും.

മുമ്പ് കേരളത്തില്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ എക്‌സ്പ്രസ്സ് ഹൈവേയും തീരദേശഹൈവേയും കൊണ്ടുവന്നപ്പോള്‍ സി.പി.എം ആണ് അതിനെ നഖശിഖാന്തം എതിര്‍ത്തത്. അതിനവര്‍ പറഞ്ഞ ന്യായവാദം ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ പശുക്കളെ മാറ്റി കെട്ടുന്നതിന് കിലോമീറ്ററോളം ചുറ്റിവരേണ്ടി വരും എന്ന ന്യായവാദം പറഞ്ഞ സി.പി.എമ്മിനെ അദ്ദേഹം പരിഹസിച്ചു. ജനങ്ങളുടെ പ്രയാസങ്ങളും സംശയങ്ങളും ദൂരീകരിച്ച് പദ്ധതി പ്രദേശത്തെ ജനങ്ങളെ കയ്യിലെടുത്താവണം ഗെയില്‍ പദ്ധതി നടപ്പിലാക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ചടങ്ങില്‍ പ്രസിഡന്റ് വി. മുഹമ്മദ് കുട്ടി അധ്യക്ഷനായിരുന്നു. പി.ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ പുല്‍പ്പറ്റ, മണ്ഡലം ജനസെക്രട്ടറി വി. മുസ്തഫ, ട്രഷറര്‍ സി.എച്ച്. ഹസന്‍ഹാജി, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി എം.പി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം പുല്ലാണി സെയ്ദ്, അബ്ബാസ് മന്നേത്ത്, കുഞ്ഞിമുഹമ്മദ് കുന്നത്ത്, പി.ടി റാഫി മാസ്റ്റര്‍, പി.സി മുഹമ്മദ് കുട്ടി, സി.പി ഷാജി, കെ.എം സുബൈര്‍, പാന്തൊടി ബാപ്പുട്ടി, എം.ടി ബഷീര്‍, കെ.എന്‍ ഷാനവാസ്, പി. നൗഷാദ്, പി. മുജീബ്, പി.പി മുജീബ് കോഡൂര്‍, ജാഫര്‍ പൊന്നേത്ത്്, ഹക്കീം പി.പി, ശിഹാബ് അരീക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജ്‌ന മോള്‍ ആമിയന്‍, ഹാരിഫ കുഞ്ഞാലന്‍, ഹഫ്‌സത്ത് സി.എച്ച്, സജീന എം, സബ്‌ന.കെ.പി, നാസര്‍ കുന്നത്ത്, പ്രസംഗിച്ചു. തുടര്‍ന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്തീഫും ധര്‍ണയില്‍ പങ്കെടുത്തു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
developement through suppressing people will not allow; muslim league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്