കര്‍ബലയുടെ ഓര്‍മകളില്‍ മനംനൊന്ത് ഹൈന്ദവര്‍; ദേഹത്ത് കരിതേച്ച് വേഷംകെട്ടി അവര്‍ ഊരുചുറ്റി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരളീയ തനത് കലകളുടെ പകര്‍ന്നാട്ടം-ഉത്സവം വേദികളില്‍ അരങ്ങേറുന്നത് വൈവിധ്യമാര്‍ന്ന കലകള്‍. മിഠായിത്തെരുവിലെ വേദിയില്‍ ചെറുവത്തൂര്‍ തുരുത്തി പീപ്പിള്‍സ് അവതരിപ്പിച്ച അലാമിക്കളി മുന്‍കാലത്ത് നിലനിന്നിരുന്ന അനുഷ്ഠാനത്തിന്റെ നേര്‍കാഴ്ചയായി. ഹിന്ദു, മുസ്‌ലിം സൗഹാര്‍ദത്തിന്റെ കലയാണ് അലാമിക്കളി. അലാമി പള്ളിയില്‍നിന്ന് മുഹറം ഒന്നിന് ഹിന്ദുക്കള്‍ ദേഹത്ത് കരിതേച്ച് വേഷംകെട്ടി ഊരുചുറ്റുന്ന അനുഷ്ഠാനമാണിത്. കര്‍ബല യുദ്ധവുമായി ചേര്‍ത്തുവായിക്കുന്ന ഈ കലാരൂപം അഞ്ചു പതിറ്റാണ്ടു മുന്‍പേ അന്യംനിന്നു പോയിരുന്നു. 20 മിനിറ്റ് നേരത്തെ അവതരണത്തിലൂടെ കലാകരാന്‍മാര്‍ ആസ്വാദകര്‍ക്കു സമ്മാനിച്ചത് ധന്യമായ സായാഹ്നം.

പിതാവും മാതാവിനൊപ്പം ലൈംഗിക വേഴ്ച്ചക്കെത്തിയവരും ലൈംഗികമായി പീഡിപ്പിച്ചതായി 12വയസ്സുകാരി

തുടര്‍ന്ന് പൊട്ടന്‍തെയ്യം അവതരിപ്പിച്ചു. മിഠായിത്തെരുവിലെ വേദിയില്‍ തന്നെ പന്മന അരവിന്ദാക്ഷനും സംഘവും സര്‍പ്പക്കളമെഴുതി പുള്ളുവന്‍പാട്ട് അവതരിപ്പിച്ചു. ബീച്ചിലെ വേദിയില്‍ കണ്ണൂര്‍ നാട്ടുപൊലിക കലാകാരന്‍മാര്‍ ചിമ്മാനിക്കളി അവതരിപ്പിച്ചു. ജന്മികളുടെ ചൂഷണത്തിനെതിരെ അടിയാളരുടെ പ്രതിഷേധത്തില്‍നിന്ന് രൂപംകൊണ്ടതാണ് ചിമ്മാനിക്കളി.

ktdc

നാടുവാഴിയുടെ ചൂഷണങ്ങളെ നാടോടിപ്പാട്ടിലും നൃത്തത്തിലുമായി ചിമ്മാനിക്കളിയില്‍ അവതരിപ്പിക്കുന്നു. തുടിയുടെ അകമ്പടിയോടെയാണ് പാട്ട്. ഇതേവേദിയില്‍ സജീവന്‍ പുളിക്കൂറിന്റെ നേതൃത്വത്തില്‍ കൊറഗ നൃത്തവും അരങ്ങേറി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Different arts show organised by tourism department

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്