• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു സുപ്രഭാതത്തില്‍ പിസി ജോർജ് കാലുമാറി ദിലീപിനൊപ്പം പോയി: അദ്ദേഹം ഇനി ചെയ്യേണ്ടത് അത് മാത്രം'

Google Oneindia Malayalam News

ദിലീപിനെ പൂട്ടണം എന്ന പേരില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്സാപ്പ് ചാറ്റ് ഉണ്ടാക്കിയെന്ന സംഭവത്തിലെ അന്വേഷണത്തോട് പിസി ജോർജ് സഹകരിക്കാനും ഫോണുകള്‍ വിട്ടുകൊടുക്കാനും തയ്യാറാവണമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. എവിടെ കൊണ്ടുപോയി പൂഴത്തിയാലും ക്രൈംബ്രാഞ്ച് ആ ഫോണ്‍ കണ്ടെത്തും. അതിന് മുമ്പ് ഫോണ്‍ അവർക്ക് എല്‍പ്പിക്കുന്നതാണ് നല്ലതെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍

കേസുമായി ബന്ധപ്പെട്ട് പിസി ജോർജിന്റെ മകന്‍ ഷോണ്‍ ജോർജിന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

'ഭാവന കാണിച്ച ആ ഒരു വലിയ ധൈര്യമുണ്ട്, അഭിമാനം': താരത്തെ ചേർത്ത് പിടിച്ച് മേയറുടെ സ്നേഹ ചുംബനം'ഭാവന കാണിച്ച ആ ഒരു വലിയ ധൈര്യമുണ്ട്, അഭിമാനം': താരത്തെ ചേർത്ത് പിടിച്ച് മേയറുടെ സ്നേഹ ചുംബനം

വ്യാജ ചാറ്റില്‍ ഡി ജി പിയായിരിക്കുന്ന ബി സന്ധ്യ,

വ്യാജ ചാറ്റില്‍ ഡി ജി പിയായിരിക്കുന്ന ബി സന്ധ്യ, മഞ്ജു വാര്യർ, ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, നികേഷ് കുമാർ, ലിബർട്ടി ബഷീർ, അഡ്വ.ടിബി മിനി, പ്രമോദ് രാമന്‍, വേണു ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളുണ്ടായിരുന്നു. ദിലീപിന്റെ അനുജന്‍ അനൂപിന്റെ വീട്ടിലെ റെയിഡില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് പിസി ജോർജിന്റെ മകന്‍ ഷോണ്‍ ജോർജിന്റെ ഫോണില്‍ നിന്നാണ് ഈ സ്ക്രീന്‍ ഷോട്ട് വന്നതെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍

ഈ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം

ഈ സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയും ഞാനുള്‍പ്പടേയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തൃശ്ശൂർ, കോട്ടയം, എറണാകുളം ജില്ലകളിലെ മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലാണ് ആന്വേഷണം. ഈ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം തേടിയാണ് പൊലീസ് പിസി ജോർജിന്റെ വീട്ടില്‍ ചെല്ലുന്നത്. അപ്പോള്‍ അദ്ദേഹം പറയുന്നത് ആ ഫോണ്‍ നശിപ്പിച്ചു കളഞ്ഞു എന്നാണ്. പിന്നീട് ഒരു ചാനലിനോട് പറയുന്നത് അത് കളഞ്ഞു പോയി എന്നാണ്. ഏറ്റവും അവസാനം ആ ഫോണ്‍ കൊടുക്കാന്‍ മനസ്സില്ലെന്നും പറയുന്നത് കേട്ടു. ദിലീപിന്റെ വീട്ടിലും ഇത് തന്നെയായിരുന്നു അവസ്ഥ.

ഫോണ്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പലതവണ

ഫോണ്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പലതവണ ആവശ്യപ്പെട്ടു. ഒരു ഫോണും ഹാജരാക്കാന്‍ തയ്യാറായില്ല. അവസാനമാണ് ആർക്കും വേണ്ടാത്ത കുറച്ച് ഫോണുകള്‍ അതിലെ എല്ലാ വിവരങ്ങളും കളഞ്ഞിട്ട് ഹൈക്കോടതിയില്‍ ഹാജരാക്കുന്നത്. ആ ഫോണുകള്‍ എഫ് എസ് എല്‍ ലാബില്‍ അയച്ച പരിശോധനയിലാണ് മുംബൈയില്‍ നടത്തിയ പരിശോധനയെക്കുറിച്ചെല്ലാം മനസ്സിലാവുന്നത്. ഇത് തന്നെയാണ് പിസി ജോർജിന്റെ വീട്ടിലും നടന്നിരിക്കുന്നത്.

ഇവരെയെല്ലാം ഒരു അച്ചില്‍ വാർത്തതാണെന്ന് ഇപ്പോള്‍

ഇവരെയെല്ലാം ഒരു അച്ചില്‍ വാർത്തതാണെന്ന് ഇപ്പോള്‍ മനസ്സിലായി. കാര്യങ്ങളുടെ കിടപ്പൊക്കെ ഇപ്പോള്‍ എല്ലാവർക്കം മനസ്സിലായി. പിസി ജോർജ് ആദ്യമൊക്കെ ഇരയുടെ കൂടെ ആയിരുന്നെങ്കിലും ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ കാലുമാറി ദിലീപിനോടൊപ്പം, അതായത് കേസിലെ പ്രതിയോടൊപ്പം ചേരുകയായിരുന്നു. അതിന് ശേഷം അതിജീവിതയെ അവഹേളിക്കാനും തുടങ്ങി. എന്നാല്‍ ഈ കേസിലെ കള്ളങ്ങള്‍ ഒരോന്നായി പൊളിയാന്‍ തുടങ്ങിയെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഈ വ്യാജ സ്ക്രീന്‍ഷോട്ട് എന്ന് പറയുന്നത് ഫാന്‍സ്

ഈ വ്യാജ സ്ക്രീന്‍ഷോട്ട് എന്ന് പറയുന്നത് ഫാന്‍സ് അസോസിയേഷന് കൊടുക്കാനോ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വിടാനോ ഉള്ളതായിരുന്നില്ലെന്ന കാര്യം വ്യക്തമാണ്. ഇതിനകത്തെ ആളുകളുടെ ഫോണ്‍ നമ്പറും ശബ്ദവും എല്ലാവർക്കും അറിയാം. ഇത് ഏതെങ്കിലും കോടതിയില്‍ കൊണ്ടുപോയി ഹാജരാക്കിയിട്ടുണ്ടോ എന്നാണ് കണ്ടത്തേണ്ടത്. പിസി ജോർജ് ചെയ്യേണ്ടത് ആ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറുകയാണ് വേണ്ടതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

English summary
dileep actress case: Baiju Kottarakkara says one morning PC George defected and went with Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X