കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെതിരെ പറഞ്ഞിട്ടില്ലെന്ന് അതിജീവിത, 'മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പരിപൂര്‍ണ വിശ്വാസം'

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ പരിപൂര്‍ണമായ വിശ്വാസമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രിയെ കാണണം എന്ന ആവശ്യം ഏറെ നാളുകളായി തനിക്ക് ഉണ്ടായിരുന്നുവെന്നും അത് ഇപ്പോഴാണ് സാധ്യമായത് എന്നും നടി പറഞ്ഞു.

കൂടിക്കാഴ്ചയില്‍ താന്‍ വളരെ സംതൃപ്തയാണ്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറയാന്‍ സാധിച്ചു എന്നാണ് കരുതുന്നത്. ഈ കേസില്‍ തന്റെ കൂടെ തന്നെയാണ് എന്ന് പരിപൂര്‍ണമായ ഉറപ്പ് മുഖ്യമന്ത്രി തന്നിട്ടുണ്ട്. അതില്‍ ഒരുപാട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിക്കുന്നു. താന്‍ സര്‍ക്കാരിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ല. അത് മറ്റ് പല രീതിയിലും പുറത്ത് വന്നതാണ്. സര്‍ക്കാരിന് എതിരെ എന്ന രീതിയിലാണ് വന്നതെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.

7

ഈ കേസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ചില കാര്യങ്ങളിലുളള ആശങ്കകള്‍ മാത്രമാണ് താന്‍ ഹര്‍ജിയില്‍ പങ്കുവെച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വളരെ പോസിറ്റീവ് ആയ പ്രതികരണമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. കോടതിയിലുളള കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം തന്ന ഉറപ്പില്‍ താന്‍ വളരെ സംതൃപ്തയാണ്. അതൊരു വലിയ ഉറപ്പാണ്. അതിന് നന്ദിയുണ്ടെന്നും അതിജീവിത പറഞ്ഞു. തുടരന്വേഷണം മുന്നോട്ട് പോകുമെന്നും നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് തന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ സന്തോഷമുണ്ടെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.

പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം

ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നതിന്റെ മാനസികാവസ്ഥകളും കുടുംബത്തെ ബാധിക്കുന്നതുമായ പ്രയാസങ്ങളുണ്ട്. അത് തനിക്ക് മാത്രമല്ല, കേസുമായി മുന്നോട്ട് പോകുന്ന എല്ലാവര്‍ക്കും ഉളളതാണ്. അതുപോലെ തന്നെ തനിക്കുണ്ട്. ഹര്‍ജിക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നുളളതൊക്കെ വ്യാഖ്യാനങ്ങളാണ്. മന്ത്രിമാരുടെ വിമര്‍ശനങ്ങളില്‍ ഒന്നും പറയാനില്ല. മുന്‍പൊക്കെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടും സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു അടിയന്തരഘട്ടം വന്നത് കൊണ്ടാണ് കാണാന്‍ തീരുമാനിച്ചത് എന്നും അതിജീവിത പറഞ്ഞു.

കോടതിയെ സമീപിച്ചതിന് പിന്നില്‍ മറ്റു ചില ശക്തികളുണ്ടെന്നൊക്കെ പറയുന്നതില്‍ തനിക്ക് ഒന്നും ചെയ്യാനില്ല. എല്ലാവരുടേയും വാ അടച്ച് വെക്കാന്‍ പറ്റില്ല. തന്റെ ഈ യാത്ര എന്താണ് എന്ന് അവര്‍ക്ക് അറിയില്ല. പറയുന്നവര്‍ പറയട്ടെ എന്നേ പറയാനുളളൂ. ഈ പോരാട്ടവുമായി മുന്നോട്ട് പോകും. പോരാടാന്‍ തയ്യാറല്ലെങ്കില്‍ താന്‍ മുന്‍പേ തന്നെ ഇത് ഇട്ടിട്ട് പോകുമായിരുന്നു. ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം, നീതി കിട്ടണം എന്നും അതിജീവിത പറഞ്ഞു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസ്, പുതിയ വഴിത്തിരിവിലേക്ക് | #Kerala | OneIndia Malayalam

English summary
Dileep Actress Case: Complete trust in CM Pinarayi Vijayan's words, didn't speak against government, Says Survivor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X