കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസ്: അത്തരത്തില്‍ എന്തെങ്കിലുമൊരു കാര്യം തെളിഞ്ഞാല്‍ അത് അപകടരമായ സാഹചര്യമാണ്

Google Oneindia Malayalam News

കൊച്ചി: ഒരു കേസിലെ തല്‍പര കക്ഷി എന്ന നിലയിലേക്ക് ഒരു അഭിഭാഷകന്‍ എത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തിനെ പിന്നീട് ആ കേസ് വാദിക്കാന്‍ കഴിയില്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോയെന്ന് അഡ്വ. ആശാ ഉണ്ണിത്താന്‍. ഒരു അഭിഭാഷകന്‍ എന്ന് പറഞ്ഞാല്‍, അത് ഡിഫന്‍സ് വക്കീല്‍ ആണെങ്കിലും പ്രോസിക്യൂഷന്‍ ആണെങ്കിലും ചെയ്യേണ്ടത് നീതിയിലേക്ക് കോടതിയെ എത്തിക്കാന്‍ സഹായിക്കുക എന്നുള്ളതാണ്.

അല്ലാതെ എന്ത് വിലകൊടുത്തും എന്ത് ചെയ്തും ഫീസ് തരുന്ന കക്ഷിയെ നിയമത്തിന്റെ പരിധിയില്‍ നിന്നും രക്ഷിക്കലല്ല അഭിഭാഷകരുടെ ജോലിയെന്ന എന്ന് ആദ്യം മനസ്സിലാക്കണം. എന്നാല്‍ ഇവിടെ അങ്ങനെയാണ് ഇവിടെ പ്രാക്ടീസ് നടന്ന് വരുന്നത് എന്നത് സങ്കടകരമായ കാര്യമാണെന്നും അഡ്വ. ആശാ ശരത്ത് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഞ്ജുവാര്യർ സംസാരിച്ചത് ശക്തമായ ഭാഷയില്‍; ചിലർ മുതലക്കണ്ണീരൊഴുക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍മഞ്ജുവാര്യർ സംസാരിച്ചത് ശക്തമായ ഭാഷയില്‍; ചിലർ മുതലക്കണ്ണീരൊഴുക്കി: തുറന്ന് പറഞ്ഞ് സംവിധായകന്‍

ഡിഫന്‍സ് വക്കീലന്മാർ നീതിയിലേക്കാണ് കാര്യങ്ങള്‍

ഡിഫന്‍സ് വക്കീലന്മാർ നീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കേണ്ടത്. തീർച്ചയായും ക്രൈം നടന്ന സാഹചര്യങ്ങളും മറ്റു പരിശോധിക്കുമ്പോള്‍ പ്രതിയേ സഹായിക്കുന്ന പല നിലപാടും എടുക്കേണ്ടി വരും. പക്ഷെ അത് ഒരിക്കലും എത്തിക്സിനെ മറികടന്നുകൊണ്ടാവരുത്. ഒരു കോർട്ട് ഓഫീസറായി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

എഫ് ഐ ആർ ഇട്ടതിന് ശേഷം ഒരു കേസിലെ സുപ്രധാനമായ സംഗതികള്‍

എഫ് ഐ ആർ ഇട്ടതിന് ശേഷം ഒരു കേസിലെ സുപ്രധാനമായ സംഗതികള്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് അത് സ്വകാര്യ ലാബിലേക്ക് പറഞ്ഞയക്കാന്‍ അഭിഭാഷകന്‍ പ്രതീക്ഷിക്കുക്ക, അത് അവിടെ തുറക്കുക, കൃത്രിമത്വം നടത്താനുള്ള സാധ്യത ഉണ്ടാവുക എന്നൊക്കെ പറയുന്നത് സാധാരണ നിലയില്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് നോക്കുമ്പോള്‍ മറ്റ് രീതിയില്‍ വരുന്ന കാര്യമാണ്.

എഫ് ഐ ആർ ഇട്ടതിന് ശേഷം ഈ ഫോണുകളില്‍ ഏതെങ്കിലും

എഫ് ഐ ആർ ഇട്ടതിന് ശേഷം ഈ ഫോണുകളില്‍ ഏതെങ്കിലും തരത്തില്‍ ടാമ്പറിങ് നടത്തിയതായി സിഎഫ്‍എല്‍ കണ്ട് പിടിക്കുകയാണെങ്കില്‍ അത് അപകടകരമായ ഒരു സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് അഭിഭാഷകർ ഉത്തരം പറയേണ്ടി വന്നേക്കാം. ആരുടേയും നിർദേശ പ്രകാരം അല്ല ഇവിടെ അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതി

അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ കോടതിക്കോ അഭിഭാഷകർക്കോ പ്രവർത്തിക്കാന്‍ സാധിക്കുകയില്ല. സ്വതന്ത്രമായ അന്വേഷണം സിആർപിസി ഉറപ്പ് വരുത്തുന്നുണ്ട്. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മേലില്‍ വലിയ ഹഡില്‍സാണ് വെച്ചിരിക്കുന്നത്. നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിശ്വാസ്യത്തിലെടുക്കാതെ എങ്ങനെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുകയെന്നും ആശാ ഉണ്ണിത്താന്‍ ചോദിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ് ഗുരുതരമാണെന്ന് പോലീസ് വെറുതേ ഉത്തരമൊരു ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യില്ല. അതും ദിലീപിനെ പോലെ ഇത്രയും സ്വാധീനമുള്ളൊരാളെ പ്രതിയാക്കിയിട്ടുണ്ടെങ്കിൽ ആ ധൈര്യം പോലീസ് കാണിക്കുന്നുണ്ടെങ്കിൽ ഇവിടെ എന്തോ പുകഞ്ഞിട്ടുണ്ടെന്ന് തന്നെ ഉറപ്പാണ്.

മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്

അല്ലാതെ ചിലർ പറയുന്നത് പോലെ ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കി

അല്ലാതെ ചിലർ പറയുന്നത് പോലെ ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കി എന്നൊന്നുമായിരിക്കില്ല. പോലീസിന് ദിലീപിനോട് എന്തെങ്കിലും വൈരാഗ്യമോ ഇരയോട് സ്നേഹോ എന്നൊന്നുമല്ല. സിസ്റ്റത്തെ വെല്ലുവിളിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പോലും ഗൂഢാലോചന നടത്തി വധിക്കാം എന്ന ആലോചന തന്നെ വളരെ ഭീകരമായ അവസ്ഥയല്ലേയെന്നും ആശാ ഉണ്ണിത്താന്‍ ചോദിക്കുന്നു.

ഇത് തനിനാടന്‍ ലുക്ക്: പിറന്നാള്‍ ദിനത്തില്‍ അമ്പലത്തില്‍ പോയി വരുന്ന രമ്യ പണിക്കർ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
crime branch interrogates Nadirsha in Dileep included conspiracy case | Oneindia Malayalam

English summary
Dileep actress case: situation will turns to hard, If anything proved says adv asha unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X