ദിലീപിന്റെ ആരോപണം ബി സന്ധ്യക്കെതിരെയും; ' ആ' നടിയുമായി സന്ധ്യക്ക് ബന്ധമുണ്ട്!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപ് കോടതിയിൽ നൽ‌കിയ ജാമ്യ ഹർജിയിൽ എഡിജിപി സന്ധ്യക്കെതിരെയും പരാമർശം. ഗൂഢാലോചന ആദ്യം ആരോപിച്ച നടിയുമായി സന്ധ്യക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ജാമ്യാപേക്ഷയിലെ ആരോപണം. തന്നെ സന്ധ്യ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഐജി ദിനേന്ദ്ര കശ്യപ്പിനെ അറിയിക്കാതെയാണ് ആലുവ പോലീസ് ക്ലബ്ബില്‍ തന്നെ ചോദ്യം ചെയ്തത്. എന്നിട്ടും ചോദ്യം ചെയ്യലിനോട് താന്‍ സഹകരിച്ചെന്നും ദിലീപ് പറയുന്നു. മഞ്ജു വാര്യരാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച നടിയെന്ന് പകൽപോലെ വ്യക്തമാണ്. ചോദ്യം ചെയ്യലിനിടെ മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫാക്കിയെന്നും ദിലീപ് ആരോപിക്കുന്നു.

B Sandhya

മറ്റെല്ലാ കാര്യങ്ങളും ചിത്രീകരിച്ചെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങളുമുണ്ടായിരുന്നു. പൾസർ സുനി തന്നെ വിളിച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്റയെ അറിയിച്ചിരുന്നെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ബെഹ്റയുടെ പേഴ്സണൽ നമ്പർ വഴിയാണ് പൾസർ സുനി വിളിച്ചകാര്യം പറഞ്ഞതെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

English summary
Dileep against ADGP B Sandhya
Please Wait while comments are loading...