• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേല്‍ കോടതിക്ക് എല്ലാ ഘട്ടത്തിലും സംശയത്തിന്റെ ഒരു നിഴല്‍ ഉണ്ടായിരുന്നുവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. പ്രതി ആരോപിക്കുന്നു എന്നതിനപ്പുറം കോടതികള്‍ തന്നെ ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു വേള ഹൈക്കോടതി പ്രോസിക്യൂഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും ചോദിച്ചത് ഇതെന്താ സിനിമാ തിരക്കഥയാണോയെന്നാണ്. ഞാനിരിക്കുന്ന ഈ കസേരയുടെ അന്തസ്സും അഭിമാനവും എപ്പം ഇല്ലാതാവുമോ അപ്പോള്‍ ഞാന്‍ മാറും. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ സൂപ്പർ കോടതി ചമയേണ്ടെന്ന് മറ്റൊരു ജഡ്ജിയും പറഞ്ഞിരുന്നുവെന്നും സീ ന്യൂസ് മലയാളത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു.

പച്ചക്കള്ളം പറയുകയാണ് അവർ.. അന്ന് ദിലീപ് ആ സ്ഥലത്തെ ഇല്ല: നുണകളുടെ കൂമ്പാരമെന്ന് ശ്രീജിത്ത് പെരുമനപച്ചക്കള്ളം പറയുകയാണ് അവർ.. അന്ന് ദിലീപ് ആ സ്ഥലത്തെ ഇല്ല: നുണകളുടെ കൂമ്പാരമെന്ന് ശ്രീജിത്ത് പെരുമന

പക്ഷപാതപരമായിട്ടാണ് കോടതി പെരുമാറുന്നതെങ്കില്‍

പക്ഷപാതപരമായിട്ടാണ് കോടതി പെരുമാറുന്നതെങ്കില്‍ നാളുകള്‍ക്ക് മുമ്പ് തന്നെ ഹൈക്കോടതിയും സുപ്രീംകോടതിയും ഇടപെട്ട് വിചാരണക്കോടതി ജഡ്ജിയെ മാറ്റുമായിരുന്നു. എന്നാല്‍ നിങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നാണ് സുപ്രീംകോടതിയും ഹൈക്കോടതിയും ആവർത്തിച്ച് പറയുന്നത്. കോടതികളുടെ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നും നിരവധി തവണ പറഞ്ഞിട്ടുണ്ടെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു.

പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

ഫോറന്‍സിക് റിപ്പോർട്ടുണ്ടെന്നൊക്കെ പറയുന്നുണ്ട്

ഫോറന്‍സിക് റിപ്പോർട്ടുണ്ടെന്നൊക്കെ പറയുന്നുണ്ട് പ്രോസിക്യൂഷന്‍. പക്ഷെ കോടതിക്ക് എന്തുകൊണ്ട് അത് മനസ്സിലാവുന്നില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പറയുന്നു, പക്ഷെ അതുണ്ടാവുന്നില്ല. സുപ്രീംകോടതിയില്‍ പോയിട്ടും രക്ഷയില്ല. കോടതി സംശയത്തിന്റെ മുനയിലാണ് ജഡജ് സംശയത്തിന്റെ മുനയിലാണെന്ന് പറയുമ്പോഴും, അത് ആരോപണം മാത്രമല്ല ഹർജിയായി വരികയും ചെയ്തു. കോടതികള്‍ അത് തലനാരിഴ കീറി പരിശോധിച്ചിട്ടും അവർക്കത് ബോധ്യപ്പെടുന്നില്ല. അതിന്റെ കാരണം എന്ന് പറയുന്നത് വസ്തുതയില്ലായ്മയാണ്.

ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞ് അതിജീവിത

ജഡ്ജിയെ മാറ്റണം എന്ന് പറഞ്ഞ് അതിജീവിത പോയപ്പോള്‍ ഹൈക്കോടതി ജഡ്ജി ചോദിച്ച ഒരു ചോദ്യമുണ്ട്. 'നിങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്, ഒരു കോടതിയേയും സെഷന്‍ കോടതിയേയും അതിലെ ജഡ്ജിനെതിരേയുമാണ്. എന്ത് വസ്തുതകളാണ് നിങ്ങളുടെ കയ്യിലുള്ളത്'-എന്നായിരുന്നു ആ ചോദ്യം. ഞങ്ങളോട് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞ കാര്യമാണെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷക അന്ന് കോടതിയില്‍ പറഞ്ഞത്.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

ഈ പറയുന്ന അന്വേഷണത്തിലെ തെളിവുകളും സാക്ഷികളെയും

ഈ പറയുന്ന അന്വേഷണത്തിലെ തെളിവുകളും സാക്ഷികളെയും കുറിച്ചുള്ള വിവരങ്ങള്‍ ചോർത്തിക്കിട്ടുന്നുണ്ടോയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും പറഞ്ഞു. ഹൈക്കോടതി തന്നെ ഈ പറയുന്ന മാധ്യമങ്ങളേയും അതിജീവിതയേയും പലതവണ താക്കീത് ചെയ്തിട്ടില്ലെ. എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ വസ്തു നിഷ്ഠമായ ആരോപണം കോടതിക്കെതിരെ ഉന്നയിക്കാം. അതിന് അപ്പുറത്ത് എന്തെങ്കിലും വളിച്ച് പറയാന്‍ സാധിക്കില്ല. അത്തരത്തിലുള്ള ആരോപണങ്ങള്‍ തടയുന്നതിനാണ് കോടതിയലക്ഷ്യ നിയമം കൊണ്ടുവന്നത്.

അനധികൃതമായി മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍

അനധികൃതമായി മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷണം വേണ്ട എന്ന് പറയാന്‍ വിചാരണ കോടതിക്കോ ജഡ്ജിനോ സുപ്രീംകോടതിക്കോ പോലും സാധിക്കില്ല. സംഭവം അന്വേഷിക്കാനാണ് കോടതി പറഞ്ഞത്. അന്വേഷണ അവസാനം അത്തരത്തില്‍ ഏതെങ്കിലും കാര്യം തെളിഞ്ഞാല്‍ ഞാനുമുണ്ടാവും ചോദ്യം ചെയ്യാന്‍. അതല്ലാതെ ഒരു വസ്തുതയും ഇല്ലാതെ കോടതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിർത്താന്‍ കഴിയില്ല.

സ്വത്തും പണവും സെലിബ്രറ്റി സ്റ്റാറ്റസും ഉണ്ടെങ്കിലും

സ്വത്തും പണവും സെലിബ്രറ്റി സ്റ്റാറ്റസും ഉണ്ടെങ്കിലും എല്ലാ കാലത്തും ഏതെങ്കിലും കള്ളനോ കൊലപാതകിക്കോ സ്വതന്ത്രനായി നടക്കാന്‍ ഈ ജനാധിപത്യ സമൂഹത്തില്‍ സാധിക്കുമെന്ന കരുതുന്നില്ല. അത്രയും കെട്ടുറപ്പുള്ള നിയമം ഉള്ള നാടാണിത്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. വിചാരണ കഴിഞ്ഞ വെറുതെ വിട്ടാലും എട്ടാം പ്രതി കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാക്കാന്‍ കുറച്ചാളുകള്‍ നടത്തുന്ന പുകമറ സൃഷ്ടിക്കലാണ് ഇത്. അവർക്കാർക്കും ഒന്നാം പ്രതിയേയും രണ്ടാം പ്രതിയേയും വേണ്ട. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തെ എതിർക്കാന്‍ ഞാനുമുണ്ടാവും. അതിന് അക്കാര്യം കോടതി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
  അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala
  English summary
  Dileep case: Sreejith Perumana says there is an attempt to make Dileep look bad in front of people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X