ദിലീപ് ഭീഷണിപ്പെടുത്തി... അവസരങ്ങള്‍ ഇല്ലാതാക്കി, എല്ലാം അതിനുശേഷം... നടന്റെ വെളിപ്പെടുത്തല്‍

  • By: Sooraj
Subscribe to Oneindia Malayalam
ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ അനൂപ് ചന്ദ്രന്‍ | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെതിരേ നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ദിലീപിനെിരേ അനൂപ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനിടെ രണ്ടു തവണ ജാമ്യം നിഷേധിക്കപ്പെട്ട ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ബുധനാഴ്ച താരം ഹൈക്കോടതിയില്‍ മൂന്നാം തവണയും ജാമ്യാപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ ഈ ജാമ്യാപേക്ഷയെയും എതിര്‍ക്കാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ ഇന്നോ നാളെയോ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

ദിലീപ് ഭീഷണിപ്പെടുത്തി

ദിലീപ് ഭീഷണിപ്പെടുത്തി

ദിലീപ് തന്നെ സെറ്റില്‍ വച്ചു എതിര്‍ത്തതായി അനൂപ് ചന്ദ്രന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. മോസ് ആന്റ് ക്യാറ്റെന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവമെന്നും അനൂപ് പറഞ്ഞു. ഫോണിലൂടെയാണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അവസരങ്ങള്‍ ഇല്ലാതാക്കി

അവസരങ്ങള്‍ ഇല്ലാതാക്കി

ഈ സംഭവത്തിനു ശേഷം ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും തന്നെ സിനിമയില്‍ ഇല്ലാതാക്കാനാണ് ദിലീപ് ശ്രമിച്ചതെന്നും അനൂപ് അന്വേഷണസംഘത്തോട് പറഞ്ഞു.

വിദ്വേഷത്തിനു കാരണം

വിദ്വേഷത്തിനു കാരണം

മോസ് ആന്റ് ക്യാറ്റെന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചു മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതിനു ശേഷമാണ് താരം തന്നെ ഭീഷണിപ്പെടുത്തിയതെന്നും അനൂപ് പറഞ്ഞു.

 ദിലീപിന് കടുത്ത തിരിച്ചടി

ദിലീപിന് കടുത്ത തിരിച്ചടി

ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്ന ദിലീപിന് അനൂപിന്റെ വെളിപ്പെടുത്തല്‍ കടുത്ത തിരിച്ചടിയായേക്കും. തനിക്ക് ഇഷ്ടമില്ലാത്തവരെ മലയാള സിനിമയില്‍ ദിലീപ് ഒതുക്കിയിട്ടുണ്ടെന്നതിന്റെ തെളിവായി പോലീസ് ഇത് കോടതിയില്‍ ചൂണ്ടിക്കാണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തുടക്കം ചാനല്‍ ചര്‍ച്ച

തുടക്കം ചാനല്‍ ചര്‍ച്ച

ഒരു ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച് അനൂപ് സംസാരിച്ചതാണ് ദിലീപിനെ ചൊടിപ്പിച്ചത്രേ. മിമിക്രിക്ക് ഒരു തുടര്‍ച്ച എങ്ങനെ സംഭവിച്ചുവെന്നു തനിക്കറിയില്ലെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ അനൂപ് പറഞ്ഞത്. കൂടാതെ ചില വിവാദപരമായ പരാമര്‍ശങ്ങളും അനൂപ ചര്‍ച്ചയില്‍ നടത്തി.

ഫോണില്‍ വിളിച്ചു

ഫോണില്‍ വിളിച്ചു

ഇതിനു ശേഷം ദിലീപ് തന്നെ ഫോണില്‍ വിളിച്ചതായി അനൂപ് മൊഴി നല്‍കി. മലയാള സിനിമിയിലെ മിമിക്രിയെക്കുറിച്ച് സംസാരിക്കാന്‍ മാത്രം താന്‍ വളര്‍ന്നോയെന്നു ഭീഷണി സ്വരത്തില്‍ ദിലീപ് ചോദിച്ചതായും അനൂപ് വെളിപ്പെടുത്തി.

ലൊക്കേഷനില്‍ പറഞ്ഞത്

ലൊക്കേഷനില്‍ പറഞ്ഞത്

പിന്നീട് മോസ് ആന്റ് ക്യാറ്റെന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചു ദിലീപ് നേരിട്ടു തന്നെ ഭീഷണിപ്പെടുത്തി. മലയാള സിനിമയില്‍ നിന്നും തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു ദിലീപിന്റെ ഭീഷണിയെന്നും അനൂപ് മൊഴി നല്‍കി.

പിന്നീട് അവസരങ്ങള്‍ നഷ്ടമായി

പിന്നീട് അവസരങ്ങള്‍ നഷ്ടമായി

ദിലീപിന്റെ ഈ ഭീഷണിക്കു ശേഷം സിനിമയില്‍ നിരവധി അവസരങ്ങളാണ് നഷ്ടമായത്. തന്നോട് സിനിമയില്‍ അവസരം നല്‍കാമെന്ന സംസാരിച്ച പല സംവിധായകരും പിന്നീട് നിലപാട് മാറ്റിയതായും അനൂപ് പറഞ്ഞു.

ദിലീപിന് ഇപ്പോഴും പക

ദിലീപിന് ഇപ്പോഴും പക

ദിലീപ് തുടര്‍ന്നും തന്നോട് പക വച്ചു പുലര്‍ത്തിയതായും തുടര്‍ന്ന് തനിക്കു വലിയ പല അവസരങ്ങളും നഷ്ടമായെന്നും അനൂപ് അന്വേഷഷണസംഘത്തോട് പറഞ്ഞു

ദിലീപിന് ബന്ധമുണ്ടോയെന്ന് അറിയില്ല

ദിലീപിന് ബന്ധമുണ്ടോയെന്ന് അറിയില്ല

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന് ബന്ധമുണ്ടോയെന്ന് അന്വേഷണസംഘം ചോദിച്ചപ്പോള്‍ തനിക്ക് അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അനൂപിന്റെ മറുപടി.

നടിയോടും പക

നടിയോടും പക

ആക്രമിക്കപ്പെട്ട നടിയോടും ദിലീപിന് പകയുണ്ടായിരുന്നതായും ഇതേ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും തെളിയിക്കാന്‍ അന്വേഷണസംഘത്തിന് അനൂപിന്റെ മൊഴി കൂടുതല്‍ ബലമേകും.

English summary
Dileep threaten me says actor Anoop chandran
Please Wait while comments are loading...