കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം ലീഗുള്ള മുന്നണിയെ ഭയപ്പെടണം എന്ന പ്രചാരണം അത്യാപത്ത്; നേട്ടം ബിജെപിക്ക് എന്ന് ആസാദ്

Google Oneindia Malayalam News

കൊച്ചി: യുഡിഎഫിലെ പ്രബല ശക്തി മുസ്ലിം ലീഗാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ വരെ നിര്‍ണയിക്കുന്നത് അവരാണെന്നുമുള്ള പ്രചാരണത്തിന് ആക്കം കൂട്ടിയത് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പാണ്. ബിജെപി അതേറ്റുപിടിച്ച് രംഗത്തുവന്നിരിക്കുന്നു. പിണറായി വിജയന്‍ പറഞ്ഞതിന് സമാനമായ പ്രതികരണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ പ്രതികരിച്ചിരിരിക്കുകയാണ്. മുസ്ലിം ലീഗുള്ള മുന്നണിയെ ഭയപ്പെടണമെന്ന പ്രചാരണത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത് അത്യാപത്ത് വിളിച്ചുവരുത്തുമെന്നും നേട്ടം സംഘപരിവാരത്തിനാകുമെന്നും സാമൂഹിക നിരീക്ഷകര്‍ ഡോ. ആസാദ് മുന്നറിയിപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ....

a

മുസ്ലീംലീഗുള്ള മുന്നണിയെ ഭയപ്പെടണം എന്നിടത്തോളം ചിന്തിപ്പിക്കാനുള്ള ആസൂത്രിത മുന്നൊരുക്കങ്ങള്‍ നടക്കുന്നു. യു ഡി എഫില്‍ കോണ്‍ഗ്രസ്സിനെക്കാള്‍ പ്രബലരാണ് മുസ്ലീംലീഗെന്ന പ്രചാരണം ക്രിസ്തീയ സമൂഹത്തെ ലക്ഷ്യം വെച്ചുള്ളതാണ്. ജോസ് വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടതോടെ യു ഡി എഫ് മുസ്ലീം പക്ഷ രാഷ്ട്രീയത്തിനു മേല്‍ക്കൈയുള്ളതായി എന്നുകൂടി പ്രചരിപ്പിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഇന്നോളമില്ലാത്ത സാമുദായിക വിഭജനവും ശത്രുതയും സൃഷ്ടിക്കപ്പെടുന്നു.

കോട്ടയത്ത് മേല്‍ക്കൈ നേടാന്‍ യുഡിഎഫിന്റെ അറ്റകൈ നീക്കം; വിടാതെ എല്‍ഡിഎഫ്, 4 നഗരസഭകള്‍കോട്ടയത്ത് മേല്‍ക്കൈ നേടാന്‍ യുഡിഎഫിന്റെ അറ്റകൈ നീക്കം; വിടാതെ എല്‍ഡിഎഫ്, 4 നഗരസഭകള്‍

ഇതിന്റെയെല്ലാം ഗുണഭോക്താവ് ബി ജെ പിയും സംഘപരിവാരങ്ങളുമല്ലാതെ മറ്റാരും ആവാനിടയില്ല. യു ഡി എഫിനെ തകര്‍ത്ത് പുതിയ മുന്നണിതന്നെ രൂപപ്പെടുത്താനാവും ബി ജെ പി ശ്രമിക്കുക. ദേശീയതലത്തില്‍ അതിനനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നു. ക്രിസ്തീയ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട ഭയാശങ്കകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങളുണ്ട് എന്ന് ബിജെപി അറിയിച്ചു കഴിഞ്ഞു.

തിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതലതിരിച്ചുവരവിന് കോണ്‍ഗ്രസ്; 140 മണ്ഡലങ്ങളില്‍ ബൃഹദ് പദ്ധതി ഇങ്ങനെ... കെ മുരളീധരന് മുഖ്യ ചുമതല

ഇത്രയും വഷളായ ഒരു ഘട്ടത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട വിഭാഗങ്ങള്‍ ബി ജെ പി അജണ്ട വിജയിപ്പിക്കാന്‍ രംഗത്തു വരുന്നത് ഭയപ്പെടുത്തുന്നു. താല്‍ക്കാലികമായ നേട്ടങ്ങളില്‍ കണ്ണുവെച്ച് അത്യാപത്തുകളെ ക്ഷണിച്ചുവരുത്തരുത്. ജനാധിപത്യ വാദികള്‍ കൂടുതല്‍ ജാഗ്രതയോടെ വേണം ഈ വിഷമ സന്ധിയെ നേരിടാന്‍. കനലുകള്‍ കത്തിത്തുടങ്ങിയതേയുള്ളു. എത്രവേഗം അണയ്ക്കാനാവുമോ അത്രയും നല്ലത്- ഇങ്ങനെയാണ് ആസാദിന്റെ കുറിപ്പ് അവസാനിക്കുന്നത്.

കോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടികോട്ടയത്ത് വന്‍ രാഷ്ട്രീയ മാറ്റമെന്ന് സൂചന; എന്‍സിപി പരിപാടിയുടെ ഉദ്ഘാടകന്‍ ഉമ്മന്‍ ചാണ്ടി

English summary
Dr Azad about Currant Political Situation in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X