ഹൃദയാഘാതം; ജീവിതശൈലി പ്രധാന വില്ലനെന്ന് ഡോ. മുഹമ്മദ് മുസ്തഫ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഹൃദയാഘാതത്തിന് പല കാരണങ്ങളുണ്ടെങ്കിലും ജീവിത ശൈലിയാണ് പ്രധാന വില്ലനാകുന്നതെന്ന് പ്രശസ്ത കാര്‍ഡിയോളജിസ്റ്റും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ മാനേജിംഗ് ഡയരക്ടറുമായ ഡോ. മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു. മുമ്പ് പാശ്ചാത്യ രാജ്യങ്ങളിലും സമ്പന്നരിലും കൂടുതല്‍ പ്രകടമായിരുന്ന രോഗം ഇന്ന് സാര്‍വത്രികമാവുകയാണ്. ലോകത്ത് ഹൃദയാഘാതത്തില്‍ ഏഷ്യ മൂന്നാം സ്ഥാനത്താണെങ്കില്‍ ഇന്ത്യ അതിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സാവുന്ന സ്ഥിതിയാണുള്ളത്. കേരളത്തില്‍ ജീവിതശൈലി രോഗങ്ങളില്‍ മലബാര്‍ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ 'ഹൃദയത്തെ അറിയൂ, ഹൃദ്രോഗം അകറ്റൂ' എന്ന വിഷത്തില്‍ പ്രസംഗിക്കുകയായിരുന്നു ഡോ. മുഹമ്മദ് മുസ്തഫ.

നഴ്സിംഗ് പഠനത്തിന് കര്‍ണാടകയിലേയ്ക്ക് ഓടണ്ട: പണി കിട്ടാന്‍ പോകുന്നത് മലയാളികള്‍ക്ക്

മൂന്ന് സെക്കന്റിലധികം ഹൃദയം മിടിച്ചില്ലെങ്കില്‍ മനുഷ്യന്റെ കഥ കഴിഞ്ഞു. എന്നാല്‍ മറ്റു അവയവങ്ങള്‍ക്കെല്ലാം ഇങ്ങനെയല്ല. സീറോ റസ്റ്റിന് അവസരമുണ്ട്. ഹൃദയം ദിവസം 7000 ലിറ്റര്‍ രക്തം പമ്പ് ചെയ്യുന്നുണ്ട്. ഇത് വീട്ടിലെ ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ അഞ്ചും ഏഴും മടങ്ങ് അധികമാണ്. മതിയായ വ്യായാമവും ശരിയായ ഭക്ഷണ ശീലങ്ങളും പാലിക്കാത്തപക്ഷം ജീവിതശൈലി രോഗങ്ങള്‍ പ്രധാന വില്ലനായി തീരും. രോഗ പ്രതിരോധമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതെന്നിരിക്കെ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, ട്രഷറര്‍ കെ സി റിയാസ്, ജോ.സെക്രട്ടറി സി പി എം സഈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

pressclub1

ക്യാപ്ഷന്‍: 'ഹൃദയത്തെ അറിയൂ, ഹൃദ്രോഗം അകറ്റൂ' എന്ന വിഷത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റും കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ മാനേജിംഗ് ഡയരക്ടറുമായ ഡോ. മുഹമ്മദ് മുസ്തഫ പ്രസംഗിക്കുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Dr.Muhammed Musthafa about heart attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്