കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാവിന്റെ വീട്ടില്‍ വിരുന്നുവന്ന സഹോദരങ്ങള്‍ കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ചു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഒഴുക്കിപ്പെട്ട് മുങ്ങിമരിച്ചു.
ഫറോക്ക് മണ്ണൂര്‍ ചെറൂളി നൂറുദ്ദീന്റെ മകന്‍ മുഹമ്മദ് അനസ്(24) സംഭവ സയത്ത് തന്നെ മരിച്ചു.പി്ന്നീട് ഒഴുക്കില്‍പ്പെട്ടു കാനാതായാ മുഹമ്മദ് നാജിഹ്( 21)ന്റെ മൃതദേഹം രാത്രി 12.30ഓടെയാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെ പനമ്പുഴ പാലത്തിന് സമീപം കടലുണ്ടിപുഴയിലാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടിയിലുള്ള മാതാവിന്റെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ ഇന്നലെ വൈകീട്ട് മാതാവ് മെഹബൂബയോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

death

കടലുണ്ടിപ്പുഴയില്‍ കാണാതായ സഹോദരങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍. മരിച്ച നാജിഹും അനസും ഇന്‍സെറ്റില്‍

കാലുണ്ടിപ്പുഴ കൂരയാടിനടത്ത് പനമ്പുഴക്കടവില്‍ പാലത്തിനു സമീപമാണ് കുളിക്കാനിറങ്ങിയത്. നാജില്‍ വെള്ളത്തില്‍ മുങ്ങുന്നത് കണ്ട ജേഷ്ഠന്‍ അനസ് വെള്ളത്തിലേക്കെടുത്തു ചാടുകയായിരുന്നു. നേരമേറെയായിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്നു സമീപത്തായി അലക്കുകയായിരുന്ന സ്ത്രീകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടി കൂടിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ അനസിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദ്യം മുങ്ങിയ നാജിലിനു വേണ്ടി തിരച്ചില്‍ തുടര്‍ന്നു.. മലപ്പുറത്തു നിന്നെത്തിയ ദുരന്തനിവാരണ സേനയും മുങ്ങല്‍ വിദഗ്ദരും നാട്ടുകാരും ഏറെ വൈകിയും തിരച്ചില്‍ നടത്തിയ പിന്നീട് മൃതദേഹം കണ്ടെത്തിയത്. പാലം പണിത സമയത്തെ അവശിഷ്ടടങ്ങളും അങ്ങിങ്ങായുള്ള ഗര്‍ത്തങ്ങളും തിരച്ചിലിന് തടസ്സമായി. അതോടൊപ്പം പാലത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ ഇറക്കിയിട്ട കരിങ്കല്‍ കൂട്ടങ്ങളും തിരച്ചിലിന് തടസ്സമായതായി അധികൃതര്‍ പറഞ്ഞു.

ഏഴുമണിയോടെ അനസിന്റെ മൃതദേഹം ലഭിച്ചു. രണ്ടാഴ്ചമുമ്പാണ് അനസ് സഊദിയില്‍ നിന്നും ലീവിന് നാട്ടിലെത്തിയത്. നാജിദ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
സഹോദരങ്ങള്‍: റന,നദ. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. നാജിഹിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാജിഹ് മുക്കം കെ.എം.സി.സി പോളിടെക്‌നിക്കിലെവിദ്യാര്‍ത്ഥിയാണ്..

English summary
drowned death of brothers in kadalundi river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X