കോഴിക്കോട് നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട; നാലു കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: വില്പനയ്ക്കായ് കൊണ്ടുവന്ന നാല് കിലോയിലധികം കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. ബേപ്പൂർ സ്വദേശികളായ ചെറുപുരയ്ക്കൽ അബ്ദുൾ ഗഫൂർ (39), മച്ചിലകത്ത് ഹനീഫ (51) എന്നിവരെ ബേപ്പൂർ പോലീസും 1.500 കിലോഗ്രാം കഞ്ചാവുമായി കല്ലായി കോയവളപ്പ് കെ.പി.എം വില്ലയിൽ നജീബിനെ (32 ) മാറാട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന കഞ്ചാവ് വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

നടുറോഡില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് ഷമിയുടെ ഭാര്യ

ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ജാമ്യത്തിലിറങ്ങിയ ഗഫൂറും ഗോൾഡൻ ബോട്ടിലെ ജീവനക്കാരനായ ഹനീഫയും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തി വരുന്നതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ .എ ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും കോഴിക്കോട് നോർത്ത് അസി.കമ്മീഷണർ. പ്രിത്വിരാജന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഇവർക്കായി വലവിരിച്ചിരുന്നു.

drug

ഗഫൂറാണ് ആന്ധ്രയില്‍നിന്നും കഞ്ചാവ് കോഴിക്കോട്ട് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഗഫൂര്‍ ഹനീഫയോടൊപ്പം 2 കിലോഗ്രാമിന്റെ പാർസലുകളായി ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുന്നതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ പോലീസും സിറ്റി പോലീസ് കമ്മീഷണറുടെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും നോർത്ത് അസി.കമ്മീഷണറുടെ ക്രൈം സ്ക്വാഡും നടത്തിയ ആസൂത്രിത നീക്കത്തിൽ ബേപ്പൂർ ജങ്കാർജെട്ടിക്ക് സമീപത്ത് വെച്ച് ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

ഗഫൂർ മട്ടാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഗഫൂറിനേയും ഹനീഫയേയും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കല്ലായി കോയവളപ്പ് സ്വദേശിയായ നജീബ് ഗഫൂറിൽ നിന്നും കഞ്ചാവ് വാങ്ങി വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നജീബും പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇയാൾ കഞ്ചാവ് വില്പനയ്ക്കായി ഗോതീശ്വരം ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാറാട് പോലീസും കോഴിക്കോട് സിറ്റി ആൻറി നാർക്കോട്ടിക്ക് സ്ക്വാഡും നോർത്ത് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.

ബേപ്പൂർ എസ്.ഐ റെനീഷ് കെ ഹാരിഫ്, മാറാട് എസ് ഐ റെക്സ് തോമസ്, ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ നവീൻ ,ജോമോൻ, ജിനേഷ് ,രാജീവ് ,സുമേഷ്, ഷാജി ,സോജി, രതീഷ് നോർത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി ,അഖിലേഷ് ,പ്രപിൻ, നിജിലേഷ്, ബേപ്പൂർ പോലീസ് സ്റ്റേഷൻ എഎസ്ഐ വിനോദ് പ്രകാശ് , സീനിയർ സി പി ഒ രതീഷ്, സി പി ഒ മാരായ സുകു ,വിനോദ് ,ഗഫൂർ, മാറാട് പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ സുനിൽ, സുഗതൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

വി മുരളീധരന്റെ രാജ്യസഭാ മോഹം ത്രിശങ്കുവിൽ.. സത്യവാങ്മൂലത്തിൽ പിഴവ്.. പത്രിക തള്ളാം

ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
drug seized from kozhikode; three men caught with kanja

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്