കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന മണിക്കൂറുകള്‍ പിതാവിന് നേരിട്ടത് പീ‍ഡനം!! പറഞ്ഞത് അഹമ്മദിന്‍റെ മകള്‍!! സത്യമറിയുമെന്ന്.....

സത്യമറിയാന്‍ സാധാരണക്കാര്‍ക്കും അവകാശമുണ്ടെന്ന് മകള്‍ ഫൗസിയ

  • By Manu
Google Oneindia Malayalam News

ദുബായ്: പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് ആശുപത്രിയില്‍ വേണ്ടത്ര ചികില്‍സ ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മകള്‍ ഫൗസിയ ഷെര്‍സാദ് നിയമ പോരാട്ടത്തിനൊരുങ്ങുന്നു. മുസ്‌ലിം ലീഗിന്റെയും ബന്ധുക്കളുടെയും സഹായവും പിന്തുണയും തനിക്കുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

അവസാന മണിക്കൂറുകളില്‍ പീഡനം

ദില്ലിയിലെ രാം മനോഹര്‍ ആശുപത്രിയില്‍ അവസാന മണിക്കൂറുകളില്‍ പീഡനമാണ് പിതാവ് നേരിട്ടത്. പാര്‍ലമെന്റ് അംഗത്തിനാണ് ഇത്തരമൊരു അവഗണന നേരിട്ടതെങ്കി സാധാരണക്കാരുടെ അവസ്ഥ എത്ര മോശമായിരിക്കുമെന്ന് ഫൗസിയ പറഞ്ഞു.

അറിയാന്‍ അവകാശം

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ബന്ധുക്കള്‍ക്കും അവകാശമുണ്ട്. ഇതിനായുള്ള പോരാട്ടം കൂടിയാണ് പിതാവ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഫൗസിയ വ്യക്തമാക്കി. ദുബായ് മെഡിക്കല്‍ കോളേജ് ഫോര്‍ ഗേള്‍സിന്റെ പാത്തോളജി വിഭാഗം മേധാവി കൂടിയാണ് ഇവര്‍.

അവഗണന മാത്രം

പിതാവിന്റെ ചികില്‍സയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ക്കു ഫൗസിയ അപേക്ഷ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരവും ഇതേക്കുറിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നു ഫൗസിയ പറയുന്നു.

ഇനി മുന്നില്‍ നിയമപോരാട്ടം മാത്രം

എല്ലാവരുടെ ഭാഗത്തു നിന്നും അവഗണന മാത്രം നേരിട്ടതിനെ തുടര്‍ന്നാണ് നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നതെന്ന് ഫൗസിയ വ്യക്തമാക്കി. ജനാധിപത്യത്തിലും ഇന്ത്യന്‍ ഭരണഘടനയിലുമെല്ലാം തികഞ്ഞ വിശ്വാസമാണ് പിതാവിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ സത്യങ്ങള്‍ അറിയാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറാണ്. ഇതിനോടൊപ്പം നിയമ നിര്‍മാണത്തിനായും ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍ വിശദമാക്കി.

സത്യം ജയിക്കും

എത്ര തന്നെ മൂടിവച്ചാലും സത്യം തന്നെ ജയിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഈ നിയമപോരാട്ടം നഷ്ടപരിഹാരം ലഭിക്കാനൊന്നുമല്ലെന്നും മനസാക്ഷിയുള്ള ഒരു ഡോക്ടറെങ്കിലും അവിടെയുണ്ടെങ്കില്‍ സത്യം പുറത്തുവരുമെന്നും ഫൗസിയ പറഞ്ഞു.

English summary
e ahamed's daughter says she want to know the truth. she says will go any limit to know it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X