കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ-ടിക്കറ്റിങ് സംവിധാനത്തെ എതിര്‍ക്കുന്നതിനു പിന്നില്‍ സ്വാര്‍ത്ഥ താത്പര്യം?

  • By Pratheeksha
Google Oneindia Malayalam News

കൊച്ചി: ടിക്കറ്റ് വിഹിതവും നികുതി പിരിവും സുതാര്യമാക്കുന്ന ഇ-ടിക്കറ്റിങ് സംവിധാനത്തെ തിയറ്റര്‍ ഉടമകള്‍ എതിര്‍ക്കുന്നത് സ്വാര്‍ത്ഥ താത്പര്യം മൂലമാണെന്ന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന .മെയ് രണ്ടു മുതല്‍ സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും സര്‍ക്കാര്‍ ഇ-ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് റിലീസിങ് തിയറ്ററുകള്‍ അടച്ചിടാനുളള ഫിലീം ഫെഡറേഷന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന പ്രതിഷേധ സമരം തുടരുകയാണ്.തിയറ്റര്‍ ഉടമകളുടെ ഏകപക്ഷീയ സമരത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്.

ഇ-ടിക്കറ്റിങ് സംവിധാനം നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് സംഘടന പറയുന്നത്. പേപ്പര്‍ ടിക്കറ്റുകള്‍ക്കു പകരം കമ്പ്യൂട്ടര്‍ ടിക്കറ്റു ലഭിക്കുന്നതോടെ മൊത്തം വില്‍ക്കുന്ന ടിക്കറ്റുകളുടെ കൃത്യമായ വിവരം ലഭിക്കും.നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുളള തിയറ്റര്‍ ഉടമകള്‍ നല്‍കേണ്ട വിഹിതം കൃത്യമായി കണക്കാക്കാം,കൂടാതെ സര്‍ക്കാരിനു നികുതി വെട്ടിപ്പും തടയാനാവും.

theatre-

സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സി മുഖേനയാണ് ഇ-ടിക്കറ്റിങ് മെഷീനുകള്‍ തിയറ്ററുകളില്‍ സ്ഥാപിക്കുന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കെ.എസ്.എഫ്.ഡി.സി തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നേരത്തെ വിജയകരമായി നടപ്പിലാക്കിയിരുന്നു.മാളുകളിലെ മള്‍ട്ടിപ്ലെക്‌സുകളിലും ഇ-ടിക്കറ്റിങ് സുഗമമായി നടക്കുന്നുണ്ട്.ചുരുക്കത്തില്‍ അടിസ്ഥാനരഹിതമായ എതിര്‍പ്പാണ് തിയറ്റര്‍ ഉടമകളുടേതെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നത്.തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് അര്‍ത്ഥശൂന്യമാണെന്നും ഇവര്‍ പറയുന്നു

ഇ ടിക്കറ്റിങ് സംവിധാനം ഒരു കുത്തക കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തെ തിയറ്ററുകളെല്ലാം അവരുടെ നിയന്ത്രണത്തിലാവുമെന്നതിനാലാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നുമാണ് ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ വാദം.തിയറ്ററുകളില്‍ സ്വന്തം സോഫ് ട് വെയര്‍ ഉപയോഗിച്ച് ഇ-ടിക്കറ്റിങ് നടപ്പാക്കാന്‍ തയ്യാറാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

English summary
kerala film producers and distributers organisations conducting protest for theatre owners decision on close the all theatres in the state on implementing e-ticketing in the state. self intention is behind of the protest,the organisations members were remarked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X