കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്‌ലിം സമുദായത്തിന് പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രം: ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുസ്‌ലിം സമുദായം പുരോഗതി കൈവരിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ. ന്യൂനപക്ഷ കമ്മിഷന്‍ സംഘടപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ മഹല്ലുകളേയും ഭാരവാഹികള്‍, ഖത്തീബ്മാര്‍, മദ്രസാധ്യാപകര്‍, മറ്റ് മുസ്‌ലിം സമുദായ പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിച്ചായിരുന്നു സെമിനാര്‍. കമ്മിഷന്‍ അംഗം അഡ്വ. ടി.വി മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

തൊഴിലാളികൾ തമ്മിൽ കടലിൽ സംഘർഷം; ചോമ്പാല ഹാർബറിൽ ഹാർത്താൽതൊഴിലാളികൾ തമ്മിൽ കടലിൽ സംഘർഷം; ചോമ്പാല ഹാർബറിൽ ഹാർത്താൽ

seminar

ന്യൂനപക്ഷ കമ്മിഷന്‍ കോഴിക്കോട്ട് നടത്തിയ സെമിനാര്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉദ്ഘാടനം ചെയ്യുന്നു..
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്തിന്, ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. എ.കെ. അബ്ദുല്‍ ഹമീദ്, ഉമ്മര്‍ ഫൈസി മുക്കം, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.എം.എ ജില്ലാ സെക്രട്ടറി യാക്കൂബ് ഫൈസി കൊടിയത്തൂര്‍, കെ.എന്‍.എം ജില്ലാ സെക്രട്ടറി സി. മരക്കാര്‍കുട്ടി, ജമാഅത്തെ ഇസ്‌ലാമി ജില്ലാസെക്രട്ടറിി ഫൈസല്‍ പൈങ്ങോട്ടായി, വിസ്ഡം ഗ്ലോബല്‍ ജില്ലാസെക്രട്ടറി ഉമ്മര്‍ അത്തോളി, എം.ഇ.എസ് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്‍ ലത്തീഫ്, എം.എസ്.എസ് ജില്ലാ സെക്രട്ടറി ആര്‍.പി. അഷ്‌റഫ്, മെക്ക ജില്ലാ സെക്രട്ടറി കെ. ബഷീര്‍, എം.ജെ.സി ജില്ലാ സെക്രട്ടറി ഹക്കീം പി.പി. ഹസന്‍കോയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രജിസ്ട്രാര്‍ വി.ജി. മിനിമോള്‍, ന്യൂനപക്ഷ കമ്മിഷന്‍ സെക്ഷന്‍ ഓഫിസര്‍ എ. അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

English summary
Education is the way to develop muslims,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X