പരിസ്ഥിതി ദിനത്തിൽ പിണറായിക്ക് പറയാനുള്ളത്!പ്രകൃതിയെ കരുതലോടെ സംരക്ഷിക്കൂ..വരുംതലമുറയ്ക്കു വേണ്ടി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി ദിനത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. വരും തലമുറയ്ക്കായി പ്രകൃതിയെ കരുതലോടെ സംരക്ഷിക്കണമെന്ന് പിണറായി വ്യക്തമാക്കി.

ഇനിയൊരു കൊടുംവരൾച്ചയുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ സാധിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.

pinarayi vijayan

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകളാണ് നടുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10:30ന് കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിച്ചു.

മഴക്കൊയ്ത്തുത്സവം, ഹരിതം സഹകരണം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തില്‍ നടന്നു.

English summary
environment day inaguration by pinarayi vijayan.
Please Wait while comments are loading...