കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങന്‍ പനി കേരളത്തിലും...അപകടം

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: അപകടകരമായ കുരങ്ങന്‍ പനി കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ഇലഞ്ഞിമേല്‍ വള്ളിക്കാവിലെ കുരങ്ങുകളിലാണ് മാരകമായ രോഗം കണ്ടെത്തിയത്. രോഗം മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്.

ക്യാസനുര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കെഎഫ്ഡി എന്നാണ് ഈ രോഗം പൊതുവെ അറിയപ്പെടുന്നത്. കഴിഞ്ഞ ഫെബ്രവരി മാസത്തില്‍ കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ രോഗം ബാധിച്ച് ഒട്ടേറെ കുരങ്ങുകള്‍ ചത്തിരുന്നു. ആദ്യമായാണ് കേരളത്തില്‍ ഈ രോഗം കണ്ടെത്തുന്നത്.

Monkey Kerala

ഷിമോഗയില്‍ രോഗം കണ്ടെത്തിയ സമയത്ത് തന്നെ കേരളത്തിലും ഈ രോഗം എത്തിയിരുന്നു എന്ന് വേണം കരുതാന്‍. രണ്ട് മാസം മുമ്പാണ് വള്ളിക്കാവ് ക്ഷേത്രാധികൃതര്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൃഗസംരക്ഷ വകുപ്പുമായി ബന്ധപ്പെട്ടത്.

കടുത്ത വിറയലും അതിസാരവും ആണ് രോഗ ലക്ഷണം. രോഗം പെട്ടെന്ന് മറ്റുകുരങ്ങുകളിലേക്ക് പടരുകയും ചെയ്യും. രോഗലക്ഷണം ഉള്ള കുരങ്ങിനെ പിടികൂടി ഷിമോഗയിലെ ലാബില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു തരം വൈറല്‍ പനി തന്നെയാണ് കുരങ്ങന്‍ പനിയും. ഫ്‌ലാവിവിരിഡേ വിഭാഗത്തില്‍ പെടുന്ന വൈറസ് ആണ് ഇത് പരത്തുന്നത്. കര്‍ണാടകത്തിലെ ക്യാസനൂര്‍ കാടുകളിലാണ് 1957 ല്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന പേര് വന്നത്.

English summary
Epidemic Monkey Fever found in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X