കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം! തെളിവ് സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്

  • By Aami Madhu
Google Oneindia Malayalam News

യുവ കവി എസ് കലേഷിന്‍റെ കവിത കോപ്പയടിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെ കേരള വര്‍മ്മ കോളേജ് അധ്യാപികയ്ക്കെതിരെ വീണ്ടും കോപ്പിയടി ആരോപണം. തന്‍റെ ഫേസ്ബുക്ക് പേജിലെ ബയോയില്‍ ദീപാ നിശാന്ത് എഴുതിയ വരികളാണ് കോപ്പിയടിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രഹ്മണ്യനാണ് തന്‍റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ദീപയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

 കോപ്പിയടി ആരോപണം

കോപ്പിയടി ആരോപണം

യുവകവി എ കലേഷിന്‍റെ കവിത ദീപ തന്‍റെ പേരിലാക്കി എകെപിസിടിഎയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ദീപാ നിശാന്തിനെതിരെ ആദ്യം കോപ്പിയടി ആരോപണമുയര്‍ന്നത്. ' അങ്ങനെയിരിക്കെ' എന്ന തലകെട്ടോടെ മാഗസിനില്‍ എത്തിയ കവിതയ്ക്കെതിരെ കവി കലേഷ് തന്നെ രംഗത്തെത്തി.

 സോഷ്യല്‍ മീഡിയ പ്രതിഷേധം

സോഷ്യല്‍ മീഡിയ പ്രതിഷേധം

താന്‍ 2011 ല്‍ തന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതയാണെന്നും അതിന് ശേഷം മാധ്യമം ആഴ്ചപതിപ്പില്‍ കവിത അച്ചടിച്ച് വന്നിരുന്നെന്നും കലേഷ് വ്യക്തമാക്കി.തന്‍റെ കവിത മോഷ്ടിച്ച ദീപ മാപ്പ് പറയണമെന്നും കലേഷ് പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ദീപയ്ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്.

 മാപ്പ് പറഞ്ഞ് രംഗത്ത്

മാപ്പ് പറഞ്ഞ് രംഗത്ത്

എന്നാല്‍ ആദ്യഘട്ടത്തില്‍ മാപ്പ് പറയാന്‍ തയ്യാറാകാതിരുന്ന ദീപ പിന്നീട് തനിക്ക് കവിത നല്‍കിയത് സാമൂഹ്യപ്രവര്‍ത്തകന്‍ എംജെ ശ്രീചിത്രന്‍ ആണെന്ന് വെളിപ്പെടുത്തി. തനിക്ക് പറ്റിയത് വലിയ പിഴവാണെന്നും കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറയുന്നെന്നും ദീപ പറഞ്ഞു. മാപ്പ് പറഞ്ഞെങ്കിലും ദീപയ്ക്കെതിരെ പല കോണുകളില്‍ നിന്നും ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

 രണ്ടാം മോഷണം

രണ്ടാം മോഷണം

അതിനിടെയിലാണ് മറ്റൊരു കോപ്പിയടി ആരോപണം ദീപയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ദീപയുടെ ഫേസ്ബുക്കിലെ ബയോവില്‍ എഴുതിയ 'പട്ടടത്തീ കെട്ടുപോകിലും പോകട്ടെ, മഴയത്ത് വേണം മടങ്ങാന്‍' എന്ന കവിത ദീപ മോഷ്ടിച്ചതാണെന്നാണ് ആരോപണം.

 പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ

പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ

കേരള വര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരദ് ചന്ദ്രന്‍റെ കവിതയാണ് ദീപ ബയോയായി നല്‍കിയിരിക്കുന്നത്. കടപ്പാട് വയ്ക്കാതെയാണ് ദീപ ബയോയില്‍ ശരത്തിന്‍റെ കവിത നല്‍കിയതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സംഗീത തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

 ബയോ ഡിലീറ്റ് ചെയ്തു

ബയോ ഡിലീറ്റ് ചെയ്തു

സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ ദീപ ഫേസ്ബുക്കിലെ തന്‍റെ ബയോ ഡിലീറ്റ് ചെയ്തു. സംഭവത്തില്‍ സംഗീത ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ഇങ്ങനെ-
Deepa Nisanth teacher ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു, ഞാൻ കേരളവര്മയില് പഠിക്കുമ്പോൾ കേട്ട് പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു .

 തെറ്റിധരിക്കും

തെറ്റിധരിക്കും

അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി .

 ധാര്‍മ്മികതയല്ല

ധാര്‍മ്മികതയല്ല

തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , ഉയുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആകുബോൾ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല .

 ക്രെഡിറ്റ് നല്‍കും

ക്രെഡിറ്റ് നല്‍കും

ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 - 2008 ഫിസിക്സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
facebook post against deepa nisanth on plagiarism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X