സംസ്ഥാനത്ത് പനി പടരുന്നു, നാല് മാസത്തിനിടെ മരിച്ചത് 62 പേർ !!!

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. നാല് മാസത്തിനിടെ 62 പേരാണ് പനി ബാധിച്ച് മരിച്ചത്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് ഇത്. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിയമസഭയില്‍ സമ്മതിച്ചു.

Hospital

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ആവശ്യമായ മരുന്നുകള്‍ എത്തിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം 7 ലക്ഷം പേര്‍ക്കാണ് പനി പിടിച്ചത്. സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനിയും പടരുന്നുണ്ട്. മരിച്ചവരില്‍ 32 പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചവരാണ്.

English summary
fever spreads in Kerala, 62 people died with in 4 Months.
Please Wait while comments are loading...