തീം സ്റ്റേഷന്‍സ്, ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴിലാളികള്‍..കൊച്ചി മെട്രോയെക്കുറിച്ച് അറിഞ്ഞുകൂടാത്തത്..

  • Written By: Anoopa
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനത്തിനരികെ എത്തി നില്‍ക്കുകയാണ്. മെയ് 30 ന് പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്യുന്നതോടെ ദീര്‍ഘനാളുകളായുള്ള പ്രതീക്ഷകള്‍ക്കാണ് വിരാമമാകുന്നത്. കൊച്ചി മെട്രോയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍..

 ബ്രാന്‍ഡ് നെയിം

ബ്രാന്‍ഡ് നെയിം

ആദ്യത്തെ മൂന്ന് വര്‍ഷം ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ പേരിലായിരിക്കും കൊച്ചി മെട്രോയിലെ ഓരോ സ്‌റ്റേഷനും അറിയപ്പെടുക.

ഓരോ സ്‌റ്റേഷനിലും ഓരോ തീമുകള്‍

ഓരോ സ്‌റ്റേഷനിലും ഓരോ തീമുകള്‍

കൊച്ചി മെട്രോയിലെ ഓരോ സ്‌റ്റേഷനും ഓരോ തീം ഉണ്ടായിരിക്കും. ഉദാഹരണത്തിന് കലൂര്‍ സ്‌റ്റേഷന്റെ തീം സ്‌പോര്‍ട്‌സ് ആണ്. പശ്ചിമഘട്ടമലനിരകളും പെരിയാറുമാണ് ആലുവ സ്റ്റേഷന്റെ തീം.

ട്രാന്‍ജെന്‍ഡര്‍ തൊഴിലാളികള്‍

ട്രാന്‍ജെന്‍ഡര്‍ തൊഴിലാളികള്‍

23 ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴിലാളികള്‍ കൂടി മെട്രോയില്‍ ജോലിക്കാരാകുന്നതോടെ ചരിത്രത്തിലേക്കു കൂടിയാണ് കൊച്ചി മെട്രോ ഓടിക്കയറുന്നത്. മെട്രോയുടെ സര്‍വ്വീസില്‍ കുടുംബശ്രീയുടെ പങ്കാളിത്തവും സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്.

സ്ത്രീ പൈലറ്റുമാര്‍

സ്ത്രീ പൈലറ്റുമാര്‍

ആകെയുള്ള 39 ലോക്കോപൈലറ്റുമാരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. ബാംഗ്ലൂരിലെ പരിശീലത്തിനു ശേഷമാണ് ഇവര്‍ കൊച്ചി മെട്രോയില്‍ ജോലിക്കാരാകുന്നത്.

 ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിക്കേഷന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം

ട്രാഫിക് നിയന്ത്രണം സുഗമമാക്കാന്‍ സഹായകരമാകുന്ന കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റ്(CBTC)ഇന്ത്യയില്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നത് കൊച്ചി മെട്രോയിലായിരിക്കും.

English summary
The fun,interesting and unknown facts on Kochi metro
Please Wait while comments are loading...