പുലിമുരുകനാവാന്‍ ശ്രമിച്ച് വിദ്യാര്‍ഥി ചെയ്തത്!! വിദ്യാര്‍ഥിനിയുടെ കാഴ്ച നഷ്ടപ്പെട്ടു!!

  • Written By:
Subscribe to Oneindia Malayalam

മാരാരിക്കുളം (ആലപ്പുഴ): മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ പുലിമുരുകനെ യഥാര്‍ഥ ജീവിതത്തില്‍ അനുകരിച്ച വിദ്യാര്‍ഥിയെ കാത്തിരുന്നത് വലിയ ദുരന്തം. സിനിമയില്‍ മോഹലാല്‍ പുലിയെ വധിക്കാന്‍ ഇരുമ്പു ദണ്ഡ് എറിയുന്നത് വിദ്യാര്‍ഥി അനുകരിക്കുകയായിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റിയ ആയുധം കണ്ണില്‍ തറച്ചു വിദ്യാര്‍ഥിനിക്കു കാഴ്ച നഷ്ടമായി.

ഇരയായത് നാലാം ക്ലാസുകാരി

പെള്ളേത്തൈ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി രോഷ്‌ന മേരിക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ഒമ്പതു വയസ്സുകാരിയുടെ വലതു കണ്ണില്‍ ആയുധം തുളഞ്ഞു കയറുകയായിരുന്നു.

എറിഞ്ഞത് 10ാംക്ലാസ് വിദ്യാര്‍ഥി

ഇതേ സ്‌കൂളിലെ 10ാം ക്ലാസുകാരന്റെ പ്രവര്‍ത്തിയാണ് രോഷ്‌നയ്ക്ക് കാഴ്ച നഷ്ടപ്പെടുത്തിയത്. വിദ്യാര്‍ഥി എറിഞ്ഞ ഇരുമ്പു ദണ്ഡ് ദിശ മാറി പെണ്‍കുട്ടിയുടെ കണ്ണില്‍ വന്നു തറയ്ക്കുകയായിരുന്നു.

22 തുന്നലുകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ് രോഷ്‌ന. പെണ്‍കുട്ടിയുടെ കണ്ണിന് 22 തുന്നലുകളുണ്ട്. കോര്‍ണിയ, റെറ്റിന എന്നിവയിലൂടെ ഇരുമ്പു ദണ്ഡ് തുളച്ചു കയറിയതിനെ തുടര്‍ന്ന് തുരുമ്പിന്റെ തരികള്‍ കണ്ണില്‍ അടിഞ്ഞിട്ടുണ്ടെന്ന് സ്‌കാനിങില്‍ തെളിഞ്ഞു.

ദരിദ്രകുടുംബം

ദരിദ്ര കുടുംബത്തില്‍ ജനിച്ച രോഷ്‌നയുടെ ജീവതം ഇതോടെ വഴിമുട്ടി നില്‍ക്കുകയാണ്. മല്‍സ്യത്തൊഴിലാളിയായ ജോണ്‍ ഡിക്‌സന്റെ മകളാണ് രോഷ്‌ന. ചികില്‍സയ്ക്കായി പണം കണ്ടത്താനാവാതെ വിഷമിക്കുകയാണ് ഈ കുടുബം.

English summary
A four year old girl lost vision in accident. Sudent throw a rod which accidently pierced the eye ofthe girl.
Please Wait while comments are loading...