സ്വർണ വില കൂപ്പുകുത്തും..43000 രൂപ വരെ പവന് ഇടിയും..സ്വർണം ഇപ്പോൾ വാങ്ങി മണ്ടത്തരം കാട്ടരുതെന്ന് വിദഗ്ധ
സ്വർണ വിലയിൽ ഇന്ന് കേരളത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 2040 രൂപ കുറഞ്ഞ് 1.13 ലക്ഷത്തിലെത്തി. ഇനിയും സ്വർണ വില ഇടിയുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറയുന്നത്. സീ ന്യൂസ് മലയാളത്തോട് അവർ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'സാധാരണക്കാർക്ക് ആശ്വാസമുള്ള വിലയല്ല ഇപ്പോഴുള്ളത്. 80,000, 70,000 രൂപയിലേക്ക് എത്തിയാലെ സാധാരണക്കാരന് ആശ്വാസമാകൂ. അങ്ങനെ വില എത്തിയേക്കാം. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്ന ആ യുദ്ധം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ശക്തി കുറച്ചു കുറഞ്ഞു എന്ന് വേണം പറയാൻ. യുദ്ധം നിർത്തു എന്ന് യൂറോപ്യൻ യൂണിയനും മറ്റു രാജ്യങ്ങളും ഇറാനോടും ആവശ്യപ്പെടുന്നുണ്ട്, അമേരിക്കയോടും ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേലിനോടും. പക്ഷേ ഇറാൻ ഇപ്പോൾ ഒരു കാരണവശാലും യുദ്ധം നിർത്തുകയില്ല ഇതിനു പകരം വീട്ടിയിട്ടേ യുദ്ധം നിർത്തു എന്ന കർശന നിലപാടാണ് ഇപ്പോൾ ഇറാൻ സ്വീകരിച്ചിരിക്കുന്നത്.

അങ്ങനെയാണെങ്കിൽ ഹോർമൂസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് പോലെ തന്നെ യുദ്ധവും തുടർന്നു പോകാനാണ് സാധ്യത. പക്ഷേ നമുക്ക് ആശ്വാസത്തിന് വക നൽകുന്നത് എന്താണെന്ന് വെച്ചാൽ ഈ യുദ്ധത്തിൽ അമേരിക്കയുടെ ഭാഗം ചേരേണ്ടതില്ലെന്ന് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നു. ജർമനി ഒക്കെ സ്വമേധയ തന്നെ അങ്ങനെ തീരുമാനിച്ചിരിക്കുന്നു. അത് മാത്രവുമല്ല ഇവരൊക്കെ പറയുന്നത് ഡിപ്ലോമാറ്റിക് ചാനലിൽ ഇറാനുമായിട്ടും ചർച്ച നടത്തി യുദ്ധം നിർത്തണം എന്നാണ്. തന്നെയുമല്ല അമേരിക്കയിൽ തന്നെ ഇതിന് ഇതിനെതിരായ ശക്തമായ വികാരം ഉണ്ട്. ഇറാനെ ഒരു കാരണവുമില്ലാതെ ഇസ്രായേലിന്റെ താൽപര്യ കൊണ്ടാണ് അമേരിക്ക ആക്രമിക്കുന്നത് എന്ന് പറഞ്ഞാണ് അമേരിക്കയിലെ ഭീകര വിരുദ്ധ കേന്ദ്രം ഡയറക്ടർ രാജി വെച്ചിരിക്കുന്നത്. ട്രംപിന്റെ അവിടുത്തെ റാങ്ക് തന്നെ ഇടിയുന്നു, തന്നെയുമല്ല അമേരിക്കയും വലിയ പരിധിവരെ വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ യാഥാസ്ഥിതിക പാർട്ടി ട്രംപിൻ്റെ കൂടെ ഇപ്പോഴും ഉണ്ടാകാം. പക്ഷേ അതിൽ തന്നെ ഒരുപാട് പേർ ട്രംപിൻ്റെ വിമർശകരായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രംപിന് നിർത്തിപ്പോകാനും വയ്യ. ഇറാൻ പറയുന്നു ഞങ്ങൾ ഈ യുദ്ധം നിർത്തുകയില്ല അമേരിക്കയേയും ഇസ്രായേലിനെയും പാഠം പഠിപ്പിച്ചിട്ടേ ഞങ്ങൾ ഈ യുദ്ധം നിർത്തു എന്നാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം പിടിച്ച നിർത്താൻ വേണ്ടി സ്വന്തം ശേഖരത്തിലുള്ള അമേരിക്കൻ ഡോളർ ഇറക്കികൊണ്ടിരിക്കുകയാണ് . റിസർവ് ബാങ്കിന്റെ ശേഖരത്തിൽ ഉള്ളത് അതുകൊണ്ടാണ് ഇന്ത്യൻ രൂപ 91.71 എന്ന തരത്തിൽ പിടിച്ചു നിർത്തിയിരിക്കുന്നത് തന്നെ റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലമാണ്.
ഏറ്റവും വലിയ ജനസംഖ്യയുള്ള രാഷ്ട്രമാണ് ഇന്ത്യ. അത്രയും വലിയ രാജ്യത്ത് കുക്കിംഗ് ഗ്യാസ് കിട്ടാനില്ല എന്ന് പറഞ്ഞാൽ ഹോട്ടലുകളുടെ ഒക്കെ അവസ്ഥ എന്താണ് . പാചകവാതകം കിട്ടാത്തതുകൊണ്ട് കുടുംബങ്ങൾ തന്നെ ബുദ്ധിമുട്ടുകയാണ്. ഇന്ത്യയുടെ ഭക്ഷ്യ വ്യവസായം മാത്രമല്ല തുകൽ വ്യവസായം തൊട്ട് വസ്ത്രനിർമ്മാണം തൊട്ട് സമസ്ത മേഖലകളിലും വലിയ പ്രശ്നം ഉരുണ്ടുകൂടികൊണ്ടിരിക്കുകയാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ വില കൂടിയെ ഇനി ഉയരാനേ ഉള്ളൂ. യുദ്ധം വീണ്ടും തുടരുകയാണെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടായേക്കാം.
സ്വർണത്തിന്റെ വില ഇപ്പോൾ അറച്ചറച്ചു നിൽക്കുകയാണ്. അതുകൊണ്ട് കഴിവതും ഇപ്പോൾ സ്വർണം വാങ്ങാതിരിക്കുക. യുദ്ധം ഒന്ന് അടങ്ങട്ടെ, യുദ്ധം അടങ്ങി കഴിഞ്ഞാൽ തീർച്ചയായിട്ടും സ്വർണത്തിൻറെ വില ഒരു ലക്ഷത്തിന് താഴേക്ക് വരും. സ്വർണം ഇടിഎഫ് ഒക്കെ വഴിയായിട്ട് പണം ഉണ്ടാക്കാൻ ആണ് എങ്കിൽ വാങ്ങിക്കുക. ഇത്തിരി കൂടുമ്പോൾ വിൽക്കുക. വീണ്ടും കുറയുമ്പോൾ വീണ്ടും വാങ്ങിക്കുക. അങ്ങനെയുള്ള അതായത് ഓഹരി കമ്പോളം എങ്ങനെയോ അതുപോലെ സ്വർണകമ്പോളത്തെ ആക്കികൊണ്ട് നിങ്ങൾക്ക് ലാഭം കൊയ്യാം. പക്ഷേ അപ്പോഴും ചിലപ്പോൾ അറിയാതെ ചെകിട്ടത്തടി കിട്ടുന്നതുപോലെ വില താഴേക്ക് പോകും. നഷ്ടം വന്നേക്കാം. അപ്പോ എന്തായാലും സ്വർണം വാങ്ങൽ ഇപ്പോ അത്ര സുരക്ഷിതമല്ല എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications