Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം

ഇറാൻ സംഘർഷം മൂന്നാം വരാത്തിലേക്ക് കടന്നതിന് ശേഷവും സ്വർണ വിലയിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. യൂദ്ധം എത്രനാൾ നീളുമെന്നോ എത്രത്തോളം വ്യാപിക്കുമെന്നോ വിപണി നിരീക്ഷകർക്ക് ഇപ്പോഴും വ്യക്തതയില്ല. അമേരിക്കൻ ഭരണകൂടം ആറാഴ്ചത്തെ സമയപരിധി പ്രവചിക്കുമ്പോഴും സംഘർഷം വഷളാകുകയും നീണ്ടുനിൽക്കുകയും ചെയ്യുമെന്ന് വിപണിക്ക് ബോധ്യമായാൽ അത് ഓഹരികൾക്കും അമൂല്യ ലോഹങ്ങൾക്കും കാര്യമായ ഇടിവുണ്ടാക്കുമെന്ന് പറയുകയാണ് ആർജെഒ ഫ്യൂച്ചേഴ്സിലെ സീനിയർ കമ്മോഡിറ്റീസ് ബ്രോക്കർ ഡാനിയൽ പാവിലോണിസ്. കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഓഹരികൾ, ട്രഷറി വരുമാനങ്ങൾക്ക് വിപരീത ദിശയിലാണ് നീങ്ങുന്നതെന്നും സമീപഭാവിയിൽ ഓഹരികൾക്ക് കനത്ത ഇടിവുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ലോഹ വിപണിയിലെ എല്ലാ കാര്യങ്ങളും ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്..ഇത് വർദ്ധിക്കുന്നതനുസരിച്ച്, സ്വർണ്ണത്തിനും വെള്ളിക്കും മേൽ സമ്മർദ്ദം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

goldrate3-17

വരാനിരിക്കുന്ന ദിവസങ്ങൾ വിപണിയെ സംബന്ധിച്ച് നിർണായകമാണ്. സംഘർഷത്തിന്റെ വ്യാപ്തി കൂടുതൽ വെളിപ്പെട്ടേക്കുന്ന സാഹചര്യം ഉണ്ടായാൽ ഇത് വിപണിയിലെ ആശങ്കകൾക്ക് ഒരു പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'എണ്ണയുടെയും മറ്റ് ഊർജ്ജ സ്രോതസ്സുകളുടെയും വില കൂടുകയാണ്, യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള ഊർജ കയറ്റുമതി തടസപ്പെട്ടതാണ് ഇതിന് കാരണം. ഈ സാഹചര്യം ലോഹങ്ങളുടെ വില ഇടിയാൻ കാരണമാകും. . എണ്ണവില വീണ്ടും ഉയർന്നാലുടൻ, എല്ലാം വിറ്റഴിക്കുന്ന സാഹചര്യം വന്നേക്കാം',അദ്ദേഹം പറഞ്ഞു.

ഇറാൻ അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് ഒരു ഇരട്ട തന്ത്രത്തിന്റെ ഭാഗമാണെന്ന് പാവിലോണിസ് വിശ്വസിക്കുന്നു: ഒന്ന് അവരുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യമാണ്. ഒപ്പം യുഎസ് ഡോളർ ആസ്തികളും ട്രഷറികളും വിൽക്കാൻ പ്രേരിപ്പിക്കുകയെന്നതും. എന്തിനാണ് ദുബായിയെ ആക്രമിക്കുന്നത്? അവിടെ താമസിക്കുന്നവരിൽ 95% ലധികം പേരും ദുബായിൽ നിന്നുള്ളവരല്ല. എല്ലാവരും മാറിത്താമസിച്ചാൽ ദുബായ് പാപ്പരാകും. അതിനാൽ സുരക്ഷ ഉറപ്പാക്കാൻ അവർക്ക് യുഎസ് ഓഹരികളും ട്രഷറികളും വിൽക്കേണ്ടി വരും. എണ്ണ ഉത്പാദനം മാത്രം വരുമാനമാർഗ്ഗമായ എണ്ണ രാജ്യങ്ങൾ തങ്ങളുടെ പണം യുഎസ് ട്രഷറിയിലും ഓഹരികളിലും നിക്ഷേപിക്കുകയും സ്വർണ്ണം വാങ്ങുകയും ചെയ്യുന്നു. അവർക്ക് പണം ആവശ്യമുള്ളപ്പോൾ, പണലഭ്യത ഉറപ്പാക്കാൻ തൽക്ഷണം ബോണ്ടുകളോ ഓഹരികളോ വിറ്റ് സ്വന്തം സുരക്ഷ ശക്തിപ്പെടുത്താൻ കഴിയും', അദ്ദേഹം പറഞ്ഞു.

നിലവിലെ സംഘർഷം അമേരിക്കയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളലുകൾ തുറന്നുകാട്ടുന്നുണ്ടെന്ന് പാവിലോണിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, ഓഹരികളുടെയും അമൂല്യ ലോഹങ്ങളുടെയും വില ഇടിയുന്നത് തുടരുമെന്നാണ് പാവിലോണിസിന്റെ വിലയിരുത്തൽ. ഈ പ്രവണത തുടർന്നാൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഓഹരികളും സ്വർണവും ഒരേ പാതയാണ് പിന്തുടരുന്നത്, പ്രത്യേകിച്ച് വെള്ളി. ഓഹരികൾ വളരെ ദുർബലമാകുകയാണ്, കഴിഞ്ഞ ഏപ്രിലിൽ കണ്ടതുപോലെ ഒരു കനത്ത ഇടിവ് അവയ്ക്ക് വരാം,. ഇത് ശരിയാണെങ്കിൽ, എണ്ണവില പുതിയ ഉയരങ്ങളിലെത്തുമെന്നും അല്ലെങ്കിൽ കുറഞ്ഞത് പഴയ ഉയരങ്ങളിലേക്ക് തിരിച്ചെത്തുമെന്നും അനുമാനിക്കേണ്ടി വരും. കാര്യങ്ങൾ മെച്ചപ്പെടുന്നതിന് മുമ്പ് കൂടുതൽ വഷളാകും, പാവിലോണിസ് മുന്നറിയിപ്പ് നൽകി. "സ്വർണ്ണവില 4200 ഡോളറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് അതും സാധ്യമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

അതേസമയം 4200 ഡോളറൊക്കെ ഔണ്‍സിന് ആയാൽ കേരളത്തിൽ സ്വർണ വില 92,000 ഒക്കെയായേക്കും. നിലവിൽ ഒരു പവന് 1.15 ലക്ഷമാണ് വില. അതായത് ഏകദേശം 23,000 രൂപവരെ ഇടിയും. അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് വലിയ ആശ്വാസമാകും ഈ ഇടിവ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+