Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍, ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ്

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന്. ഇന്നലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതിന്റെ ഇരട്ടി ഇന്ന് കുറഞ്ഞു. ഡോളര്‍ കരുത്ത് കൂടിയതാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണം. മാത്രമല്ല, ഇന്ത്യന്‍ രൂപയും നേരിയ തോതില്‍ മുന്നേറി. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും താഴ്ന്നിട്ടുണ്ട്.

ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളറിന് മുകളിലായിരുന്നു തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഇന്ന് 3986ലേക്ക് എത്തി. വ്യാപാരം തുടരുന്നതിനാല്‍ നേരിയ വില മാറ്റമുണ്ടായേക്കാം. ക്രൂഡ് ഓയില്‍ വിലയില്‍ മുന്നേറ്റമില്ല. ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ ഗ്രാം, പവന്‍ സ്വര്‍ണവില, ഈ വേളയില്‍ എന്താണ് ഉപഭോക്താവ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കാം...

gold price kerala november 4

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 11225 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9230 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7190 രൂപയാണ് പുതിയ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4665 രൂപയും. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 89800 രൂപയായി. 90000 രൂപയ്ക്ക് താഴെ എത്തി എന്നതാണ് എടുത്തു പറയേണ്ട മാറ്റം.

കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. ഗ്രാമിന് 158 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഡോളര്‍ സൂചിക 99.93 ആയി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം കുറയും. അതുകൊണ്ടുതന്നെ അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാകും. ഇതോടെ ആവശ്യക്കാര്‍ കുറയുകയും സ്വര്‍ണവില ഇടിയുകയും ചെയ്യും. രൂപയുടെ മൂല്യം ഇന്ന് 88.57 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം

ഇന്ത്യയില്‍ സ്വര്‍ണവില ഇത്രയും ഉയരാന്‍ പ്രധാന കാരണം രൂപയുടെ മൂല്യം കുറഞ്ഞതാണ്. പത്ത് വര്‍ഷത്തിനിടെ വലിയ തോതിലുള്ള ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ 82 എന്ന നിരക്കിലായിരുന്നു. ഇപ്പോള്‍ 88ലെത്തി. രൂപ കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും. ഇന്ത്യയുടെ വ്യാപാര കമ്മി കുറയേണ്ടതും ഇതിന് ആവശ്യമാണ്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 98000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ടു മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള തുക ജ്വല്ലറികള്‍ നല്‍കുന്നുണ്ട്. വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പല ജ്വല്ലറികളും പഴയ സ്വര്‍ണം എടുക്കാന്‍ മടിക്കുകയാണ്. ദിവസങ്ങളുടെ അവധി പറഞ്ഞാണ് പലരും ഉപഭോക്താക്കള്‍ക്ക് പണം കൈമാറുന്നത്.

ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വില കുറയുന്ന വേളയില്‍ അവസരം ഉപയോഗപ്പെടുത്താം. ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും നല്ലത് അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ്. ഇനിയും വില കുറഞ്ഞാല്‍ ആ വിലയ്ക്ക് ആഭരണം വാങ്ങാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. അല്ലെങ്കില്‍ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയില്‍ കിട്ടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+