സ്വര്‍ണവില റോക്കറ്റ് പോലെ; പഴയ ആഭരണം വില്‍ക്കുന്നുണ്ടോ? ഇന്നത്തെ പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ചില ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുണ്ടെങ്കിലും വില കൂടാനുള്ള സാധ്യത തന്നെയാണ് വിപണിയിലുള്ളത്. വില വന്‍തോതില്‍ കുറയുമെന്ന് ചില പ്രവചനങ്ങളുണ്ടെങ്കിലും മറിച്ചാണ് സംഭവിക്കുന്നത്. ഓരോ ദിവസവും നേരിയ തോതില്‍ വില ഉയരുന്നതാണ് വിപണിയിലെ കാഴ്ചകള്‍.
ഇന്നലെ രാവിലെ വലിയ തോതിലുള്ള വില ഇടിവ് വിപണിയിലുണ്ടായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില വര്‍ധിച്ചു. ഇന്നലെ രാവിലെ 111720 രൂപയായി കുറഞ്ഞ പവന് വില ഉച്ചയ്ക്ക് ശേഷം 112720 രൂപയായി ഉയരുകയാണ് ചെയ്തത്. എന്നല്‍ ഇന്ന് രാവിലെ പവന് 2000 രൂപയില്‍ അധികം വര്‍ധിച്ചു. ഇന്നത്തെ വിവിധ കാരറ്റുകളിലെ ഗ്രാം, പവന് വിലകള്‍ അറിയാം...

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 114840 രൂപയാണ് വില. 2120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14355 രൂപയായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 285 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 10 ഗ്രാം ലഭിക്കണം എങ്കില്‍ 2850 രൂപയാണ് നല്‍കേണ്ടത്.
22 കാരറ്റ് സ്വര്‍ണത്തിന് വില വലിയ തോതില്‍ കൂടിയ സാഹചര്യത്തില്‍ പലരും 18, 14, 9 കാരറ്റുകളിലെ ആഭരണങ്ങള്‍ വാങ്ങുണ്ട്. ആഭരണം മാത്രമാണ് ഈ കാരറ്റുകളില്‍ ലഭിക്കുക. 18 കാരറ്റ് ഗ്രാമിന് 11795 രൂപയും പവന് 94360 രൂപയുമാണ് വില. 22 കാരറ്റിനേക്കാള്‍ 20000 രൂപ കുറവാണ് 18 കാരറ്റിന്. 14 കാരറ്റ് ഗ്രാമിന് 9185 രൂപയും പവന് 73480 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റിന് 5925 രൂപയും പവന് 47400 രൂപയുമാണ് വില.
പഴയ സ്വര്‍ണം വില്ക്കുമ്പോള് ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍
വില ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പലരും പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ ശ്രമിക്കുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടിന് വേണ്ടിയാണ് പലരും സ്വര്‍ണം വില്‍ക്കുന്നത്. ഇനിയും സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ട് എന്നതിനാല്‍, കാത്തിരുന്നാല്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. ആഭരണം വില്ക്കുന്നവര് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുക എന്നതാണ്.
തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുക. എല്ലാ ദിവസവും 11 മണിയോടെയാണ് തങ്കത്തിന്റെ വില പരസ്യപ്പെടുത്തുക. ആഭരണം വില്ക്കുമ്പോള് അല്‍പ്പം നഷ്ടം വന്നേക്കാം. ആഭരണം വാങ്ങുന്ന വേളയില്‍ നല്കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം വില്‍ക്കുന്ന വേളയില്‍ നഷ്ടമാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ വിപണി വിലയില്‍ നിന്ന് അല്‍പ്പം താഴ്ത്തിയാണ് മൂല്യം നിശ്ചയിക്കുക.
സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ ജ്വല്ലറികളില്‍ ആഭരണം വാങ്ങാന്‍ എത്തുന്നവരേക്കാള്‍ കൂടുതല്‍ വില്ക്കാന് വരുന്നവരാണ്. പല ജ്വല്ലറികളും പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് പണം നല്കാന് നീണ്ട കാലാവധി പറയുകയാണ്. അതേസമയം, സ്വര്‍ണം വാങ്ങുന്നവര്‍ ബാര്‍, കോയിന്, ഇടിഎഫ്, എസ്ജിബി എന്നീ രംഗത്ത് ശ്രദ്ധ പതിപ്പിക്കാം. വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം വരാത്ത മേഖലകളാണിത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications