കുതിച്ച് കയറിയിടത്ത് നിന്ന് കൂപ്പുകുത്തി സ്വര്‍ണം; ഇന്നത്തെ സ്വര്‍ണവില കേട്ടോ..!!?
ഈ മാസം ഭൂരിഭാഗം ദിവസങ്ങളിലും സ്വര്‍ണ വില ഉയരുകയാണ് ചെയ്തത്

തിരുവനന്തപുരം: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണ വിലയിലെ മാറ്റം സാധാരണക്കാര്‍ക്കെല്ലാം അറിയാന്‍ താല്പര്യമാണ്. 2022 പകുതി വരെ മന്ദഗതിയിലായിരുന്ന സ്വര്‍ണ വില നവംബറോടെ തിരിച്ച് വന്നിരുന്നു. ഇപ്പോള്‍ ശബരിമല സീസണ് അവസാനിക്കുകയും വിവാഹ സീസണ് ആരംഭിക്കുകയും ചെയ്തതോടെ പുതുവര്‍ഷത്തില്‍ നിരക്ക് കൂടുന്ന പ്രവണതയാണ് കാണിക്കുന്നത്.
ഇന്നലെ സ്വര്‍ണ വില ജനുവരി മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്നലെ പവന് 320 രൂപ കൂടി 42480 രൂപയായിരുന്നു. ജനുവരി മാസത്തില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സ്ഥിരമായ നിരക്കിലായിരുന്നില്ല സ്വര്‍ണ വില ഉണ്ടായിരുന്നത്. എന്നാലും കൂടുതല്‍ ദിവസങ്ങളിലും സ്വര്‍ണം ഉയര്‍ന്ന വിലയില്‍ തന്നെയായിരുന്നു വിറ്റിരുന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റം വന്നിരിക്കുകയാണ്.

ഇന്ന് സ്വര്‍ണം വാങ്ങാം
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് ഇടിഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും ആണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5250 രൂപയും ഒരു പവന് സ്വര്‍ണത്തിന് 42,000 ആയി. വിവാഹ സീസണ് ഇതിനോടകം ആരംഭിച്ച സംസ്ഥാനത്ത് വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

52500 ലെത്തി സ്വര്‍ണവില!!
എന്നാല്‍ സ്വര്‍ണ വിപണി ഏറെ നാളായി സ്ഥിരത കൈവരിക്കാത്താതിനാല് ഇത് ഇന്നത്തേക്ക് മാത്രമുള്ള ആശ്വാസമായിരിക്കും എന്ന ആശങ്കയും ഉപഭോക്താക്കള്‍ക്കുണ്ട്. ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വര്‍ണത്തിന് 52500 രൂപയാണ് കൊടുക്കേണ്ടത്. അതേസമയം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്, 55 രൂപയാണ് ഈയിനത്തില്‍ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4340 രൂപയാണ്.

സര്‍വകാല റെക്കോഡിന് ശേഷം വീഴ്ച
കഴിഞ്ഞ ചൊവ്വാഴ്ച സ്വര്‍ണവില സര്‍വകാല റെക്കോഡ് ആയ 42160 രൂപയില്‍ എത്തിയിരുന്നു. പിന്നീട് ബുധനാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച പവന് 320 രൂപ കൂടി 42,480 രൂപയില്‍ എത്തുകയായിരുന്നു. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില 40360 ആണ്. ഇത് ജനുവരി രണ്ടിന് ആയിരുന്നു. 2020 ല്‍ ആണ് സ്വര്‍ണ വില പവന് 42000 എന്ന നിരക്കില്‍ എത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് അന്ന് 5250 രൂപയായിരുന്നു വില.

പുതുവര്‍ഷത്തില്‍ കൂടിയത് 13 തവണ
ഈ മാസം 27-ാം തിയതി വരെയുള്ള കണക്ക് പ്രകാരം 13 തവണയും സ്വര്‍ണ വില കൂടുകയായിരുന്നു. എട്ട് തവണ മാത്രമാണ് സ്വര്‍ണ വില കുറഞ്ഞത്. മറ്റ് ദിവസങ്ങളില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ജനുവരി 24 ന് ശേഷം സ്വര്‍ണവില 42000 ത്തിന് താഴെ പോയിട്ടില്ല എന്ന കൗതുകവുമുണ്ട്. മാത്രമല്ല കഴിഞ്ഞ 20 ദിവസമായി 41000 ത്തിന് മുകളില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ആകെ 21 ദിവസം സ്വര്‍ണ വില ഈ മാസം 41000 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.

വില കൂടിയാലും സ്വര്‍ണം വിട്ടൊരു കളിയില്ല
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്തില്‍ ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണത രാജ്യത്ത് വളരെ കൂടുതലാണ്. അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി നിരക്ക് 90 രൂപയിലും ആണ് വിപണനം നടത്തുന്നത്.
-
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ്











Click it and Unblock the Notifications