സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പവൻ വില ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണ്. ഒരു പവന് നിലവിൽ 1.20 ലക്ഷം എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. അതായത് നികുതിയും പണിക്കൂലിയുമെല്ലാം ചേർത്ത് 1.35 ലക്ഷമെങ്കിലും നൽകേണ്ടി വരും.
ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണത്തിന് പെരുമ ഉയർന്നിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് അടച്ച നടപടി എണ്ണ വിലയിലെ വർധനവിന് വഴിവെച്ചു. ഇത് യുഎസിലടക്കം അവശ്യവസ്തുക്കളുടെ വില ഉയരാൻ കാരണമാകും. പണപ്പെരുപ്പം വർധിക്കുന്നത് പലിശഭാരവും ഉയർന്നതലത്തിൽ തുടരാൻ കാരണമാകും. ഇത് യു.എസ് ഡോളറിന് കുതിക്കാനുള്ള അവസരമാണ്. ഇതാണ് ഇപ്പോൾ സ്വർണ വിലയിലെ ഇടിവിന് കാരണമായത്.

അതേസമയം ദീർഘകാലയളവിൽ സ്വർണത്തിന് വില കുതിക്കുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധനായ ജെഫറീസിലെ ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജി ക്രിസ് വുഡ് പങ്കുവെയ്ക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വർണവില 10,000 ഡോളറിലെത്തുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം. ഭൗമരാഷ്ട്രീയപരമായ വെല്ലുവിളികളും കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരണവുമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയിൽ സംഘർഷം വർധിച്ചു. ഇത് സ്വർണ്ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആവശ്യം കൂട്ടി, വില ഉയർത്തി. ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കെതിരെ സ്വർണ്ണവും എണ്ണ ഓഹരികളും ഫലപ്രദമായ പ്രതിരോധമാണെന്ന് ഇടി നൌവിന് നൽകിയ അഭിമുഖത്തിൽ വുഡ് അഭിപ്രായപ്പെട്ടു. യുഎസ് ട്രഷറിയുടെ ബാലൻസ് ഷീറ്റിലുള്ള സ്വർണത്തിന്റെ പുനർമൂല്യനിർണ്ണയം മറ്റൊരു ഉത്തേജകമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുഎസ് സർക്കാരിന്റെ കയ്യിലുള്ള സ്വർണ വളരെ ചരിത്രപരമായി കുറഞ്ഞ വിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് ഒരു ഔൺസിന് 32 ഡോളർ. ഈ സ്വർണത്തിന്റെ പുനർമൂല്യനിർണയം തീർച്ചയായും ഒരു സാധ്യതയാണ്. ഈ നീക്കം സർക്കാരിന് ട്രഷറി ബാലൻസ് ഷീറ്റ് പണമാക്കി മാറ്റാനും കടങ്ങൾ തിരികെ വാങ്ങാനും സൈദ്ധാന്തികമായി വഴിയൊരുക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
കഴിഞ്ഞ മൂന്ന്-നാല് വർഷത്തെ സ്വർണവിലയിലെ മുന്നേറ്റത്തെ തുടർന്ന് ജി7 ഇതര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടാൻ കാരണമായിട്ടുണ്ട്. യുക്രൈൻ-റഷ്യൻ സംഘർഷത്തിനിടെ 2022-ൽ റഷ്യയുടെ വിദേശനാണ്യ കരുതൽ ധനം മരവിപ്പിച്ചതിന് ശേഷമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. വേൾഡ് ഗോൾഡ് കൗൺസിൽ ഡാറ്റ പ്രകാരം G7 ബ്ലോക്കിന് പുറത്തുള്ള കേന്ദ്ര ബാങ്കുകൾ ഓരോ പാദത്തിലും തുടർച്ചയായി സ്വർണം വാങ്ങുന്നുണ്ട്. ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകളുെട കൈയ്യിൽ യുഎസ് ട്രഷറി ബോണ്ടുകളേക്കാൾ കൂടുതൽ സ്വർണമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വർണത്തിൽ ലാഭമെടുപ്പ് സംഭവിക്കും, സ്വാഭാവികമായും അത് വിലകുറയാൻ കാരണമായേക്കും. എന്നിരുന്നാലും ദീർഘകാല നിക്ഷേപകർ സ്വർണത്തിൽ തന്നെ തുടരണമെന്നാണ് വുഡിൻ്റെ ഉപദേശം. ഒരുപക്ഷെ സ്വർണത്തിൽ ഒരു ഏകീകരണം സംഭവിച്ചേക്കാം, എന്നിരുന്നാലും അത് 9-18 മാസ കാലത്തേക്ക് നീണ്ടേക്കാം. ഫെഡറൽ റിസർവ് കൂടുതൽ കർശനമായ നയം സ്വീകരിച്ചാൽ തന്റെ കുതിച്ചുയരുമെന്ന വാദത്തിന് വെല്ലുവിളി നേരിടേണ്ടി വരുമെന്ന അഭിപ്രായവും വുഡ് പങ്കുവെച്ചു. ഇത് ഒരുപക്ഷെ സ്വർണ വില ഇടിയാൻ കാരണമാകും. എന്നിരുന്നാലും ആഗോള സാഹചര്യങ്ങൾ കാരണം ഫെഡ് റിസർവ്വ് അത്തരമൊരു നടപടിയിലേക്ക് കടക്കാനുള്ള സാധ്യത കുറവാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
കേരളത്തിലെ സ്വർണ വില എത്രയാകും?
നിലവിൽ 5200 ഡോളറിലാണ് ആഗോള തലത്തിൽ സ്വർണം. കേരളത്തിൽ വില 1.20 ലക്ഷവും. ഔണ്‍സിന് 10,000 ഡോളറായാൽ ഗ്രാം വില 27000ത്തിന് മുകളിലാകും. പവൻ വില 2.15 ലക്ഷത്തിന് മുകളിലും. എന്തായാലും ആഗോള സാഹചര്യങ്ങൾ സ്വർണത്തെ എങ്ങോട്ട് നയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
-
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില












Click it and Unblock the Notifications