സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം തിരിച്ചുകയറി; രാവിലെ കുറഞ്ഞതിനേക്കാള്‍ ഉയര്‍ന്നു, പുതിയ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് രാവിലെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം ഉയര്‍ന്നു. വെള്ളി, ശനി ദിവസങ്ങളില്‍ വലിയ തോതില്‍ വില കുറഞ്ഞിരുന്നു എങ്കിലും ഇന്ന് നാമമാത്രമായ കുറവാണ് രാവിലെ സംഭവിച്ചത്. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറി. അമേരിക്കയുടെ പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കില്ല എന്ന പ്രചാരണം ശക്തമായതാണ് സ്വര്‍ണത്തില്‍ ചാഞ്ചാട്ടത്തിന് കാരണം.
വിപണിയില്‍ ഇന്ന് പ്രതീക്ഷയുടെ ദിനമാണ്. അമേരിക്ക ചില വസ്തുക്കളുടെ താരിഫ് കുറച്ചിട്ടുണ്ട്. ഇന്ത്യയുമായി വൈകാതെ വ്യാപാര കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിന് ഇനിയും താരിഫ് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് നേട്ടമാകും. ഇനി കേരളത്തിലെ സ്വര്‍ണവില സംബന്ധിച്ച് അറിയാം...

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 89080 രൂപയായിരുന്നു. ഏറ്റവും ഉയര്‍ന്നത് 94320 രൂപയും. ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ശേഷം വില താഴുന്നതാണ് കാണുന്നത്. വെള്ളിയാഴ്ച രണ്ട് തവണയായി ഗ്രാമിന് 145 രൂപ കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 180 രൂപയും കുറഞ്ഞു. എന്നാല്‍ ഇന്ന് രണ്ട് തവണ രേഖപ്പെടുത്തിയ ഗ്രാം, പവന് വില ഇങ്ങനെയാണ്.
കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ പവന് വില
22 കാരറ്റ് 91640 രൂപ
18 കാരറ്റ് 75360 രൂപ
14 കാരറ്റ് 58720 രൂപ
9 കാരറ്റ് 37880 രൂപ.
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ പവന് വില
22 കാരറ്റ് 91960 രൂപ
18 കാരറ്റ് 75640 രൂപ
14 കാരറ്റ് 58920 രൂപ
9 കാരറ്റ് 38040 രൂപ.
കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാം വില
22 കാരറ്റ് 11455 രൂപ
18 കാരറ്റ് 9420 രൂപ
14 കാരറ്റ് 7340 രൂപ
9 കാരറ്റ് 4735 രൂപ.
വെള്ളി ഗ്രാം വില 170 രൂപ.
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഗ്രാം വില
22 കാരറ്റ് 11495 രൂപ
18 കാരറ്റ് 9455 രൂപ
14 കാരറ്റ് 7365 രൂപ
9 കാരറ്റ് 4755 രൂപ.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4200 കടന്ന ശേഷം താഴ്ന്ന് 4084 ഡോളറിലേക്ക് എത്തി. അമേരിക്ക പലിശ നിരക്ക് കുറച്ചില്ലെങ്കില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. ഡോളര്‍ സൂചിക 99.45 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.73 ആയിട്ടുണ്ട്. ഡോളറും രൂപയും കരുത്ത് കൂട്ടിയാല്‍ സ്വര്‍ണവില കുറയും.
ഇന്ന് 22 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 98000 രൂപ പ്രതീക്ഷിക്കാം. ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 90000 രൂപ കിട്ടുമെന്ന് പ്രതീക്ഷിക്കാം. അമേരിക്കയും ഇന്ത്യയും വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍, അമേരിക്ക താരിഫ് കുറച്ചാല്‍ വിപണി കൂടുതല്‍ നിക്ഷേപ സൗഹൃദമാകും. അതോടെ ഓഹരി വിപണി കുതിക്കുകയും സ്വര്‍ണവില കുറയുകയും ചെയ്തേക്കും.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications