Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും വര്‍ധിച്ചു; ഇനി അര ലക്ഷം രൂപയുടെ ഈ ആഭരണം വാങ്ങാം, ഇന്നത്തെ പവന്‍ വില

കൊച്ചി; കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഡോളര്‍ സൂചിക ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ച ക്രൂഡ് ഓയില്‍ വില ഇന്നും താഴ്ന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്.

സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടെങ്കിലും വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഡോളറിനെതിരെ രൂപ നേരിയ മുന്നേറ്റം നടത്തി. ഗോള്‍ഡ് ഇടിഎഫിലേക്ക് പണം വരുന്നത് കുറഞ്ഞിട്ടുണ്ട്. യുദ്ധ സാഹചര്യത്തില്‍ പണപ്പെരുപ്പമുണ്ടാകുമെന്നും അത് വഴി നേട്ടം കൊയ്യാമെന്നുമുള്ള നിക്ഷേപകരുടെ ആഗ്രഹമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറച്ചത്. എന്നാല്‍ പണപ്പെരുപ്പം ഉയരില്ലെന്ന സൂചന ലഭിച്ചതോടെ സ്വര്‍ണവില കൂടാന്‍ തുടങ്ങി.

gold price kerala march 11

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കൂടി. പവന് 680 രൂപയും വര്‍ധിച്ചു. ഇന്നലെ 520 രൂപയാണ് ഉയര്‍ന്നിരുന്നത്. ക്രമേണ സ്വര്‍ണം കുതിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14970 രൂപയും 119760 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ ഗ്രാം വില 290 രൂപയും പത്ത് ഗ്രാമിന് 2900 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.

അതേസമയം, വില കൂടിയ സാഹചര്യത്തില്‍ പലരും കുറഞ്ഞ കാരറ്റിലെ ആഭരണങ്ങളിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 12300 രൂപയാണ് വില. പവന് 98400 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9575 രൂപയും പവന് 76600 രൂപയും നല്‍കണം. എന്നാല്‍ ഇതിനേക്കാള്‍ വില കുറവാണ് 9 കാരറ്റ് സ്വര്‍ണത്തിന്. കേരളത്തില്‍ അടുത്ത കാലത്താണ് ഈ കാരറ്റിലുള്ള സ്വര്‍ണം സജീവമായത്.

50000 രൂപയ്ക്ക് എട്ട് ഗ്രാം സ്വര്‍ണം

9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6175 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 49400 രൂപയും നല്‍കണം. പണിക്കൂലിയും ജിഎസ്ടിയും ഇതിന് പുറമെ നല്‍കണം. അടുത്തിടെ ഈ കാരറ്റ് ആഭരണത്തിനും ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നു. ഈ കാരറ്റില്‍ ആഭരണം മാത്രമാണ് ലഭിക്കുക. 37 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ഉപയോഗിച്ചാണ് ഈ ആഭരണങ്ങള്‍ നിര്‍മിക്കുക. സ്വര്‍ണത്തിന്റെ അളവ് കുറവായതിനാലാണ് 9 കാരറ്റിന് വില കുറയുന്നത്.

ഡോളര്‍ സൂചിക ഇടിഞ്ഞ് 98.80 എന്ന നിരക്കിലേക്ക് എത്തിയതാണ് വിപണിയില്‍ സ്വര്‍ണവില കൂടാനുള്ള ഒരു കാരണം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 91.90 ആയിട്ടുണ്ട്. ഡോളര്‍ മൂല്യം ഇടിഞ്ഞതു കൊണ്ടു മാത്രമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അതേസമയം, രൂപയുടെ മൂല്യം ഉയര്‍ത്താന്‍ വിദേശ കറന്‍സികള്‍ സ്വരൂപിക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതി ആവിഷ്‌കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കേരളത്തില്‍ 1.29 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5199 ഡോളറാണ് ഇന്നത്തെ വില. ബ്രെന്റ് ക്രൂഡ് ബാരലിന് 88 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി റിസര്‍വ് ഓയില്‍ വിപണിയിലേക്ക് ഇറക്കാന്‍ നിര്‍ദേശിച്ചതോടെയാണ് വില കുറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+