സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വൈകീട്ട് വീണ്ടും ഉയര്‍ന്നു. രാവിലെ വില കുതിച്ച പിന്നാലെയാണ് വൈകീട്ടും മുന്നേറ്റം. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ക്രൂഡ് ഓയില്‍ വില താഴുകയും സ്വര്‍ണവും ഓഹരി വിപണിയും ഉയരുകയുമാണ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുന്നു എന്ന വിലയിരുത്തലാണ് ഈ മാറ്റത്തിന് കാരണം.
അമേരിക്ക ഇറാനെതിരായ നടപടി അവസാനിപ്പിച്ച് മടങ്ങുന്നു എന്നാണ് പ്രതീക്ഷിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന വന്നതോടെയാണ് പ്രതീക്ഷ. ഇതോടെ ക്രൂഡ് ഓയില്‍ വില താഴാന്‍ തുടങ്ങി. ഹോര്‍മുസ് കടല്പാത തുറന്നാല്‍ ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും കയറ്റുമതി എളുപ്പമാകും. ഇതോടെ വിലയില്‍ ഇടിവ് വരും. ഇത് മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്.

സ്വര്‍ണവില ഇന്ന് രാവിലെ രേഖപ്പെടുത്തിയത്
22 കാരറ്റ് ഗ്രാം വില 13885, പവന് വില 111080
18 കാരറ്റ് ഗ്രാം വില 11410, പവന് വില 91280
14 കാരറ്റ് ഗ്രാം വില 8885, പവന് വില 71080
9 കാരറ്റ് ഗ്രാം വില 5730, പവന് വില 45840.
സ്വര്‍ണവില വൈകീട്ട് ഉയര്‍ന്നു
22 കാരറ്റ് ഗ്രാം വില 14020, പവന് വില 112160
18 കാരറ്റ് ഗ്രാം വില 11520, പവന് വില 92160
14 കാരറ്റ് ഗ്രാം വില 8970, പവന് വില 71760
9 കാരറ്റ് ഗ്രാം വില 5785, പവന് വില 46280.
ഇന്ന് രാവിലെ പവന് 1440 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 180 രൂപയും. എന്നാല്‍ വൈകീട്ട് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയുമാണ് ഉയര്‍ന്നത്. അതേസമയം, ആഗോള വിപണിയിലെ സ്വര്‍ണവില 4750 ഡോളറായി ഉയര്‍ന്നു. ആഗോള വിപണിയില്‍ ഉയരുന്നതിന് അനുസരിച്ച് കേരളത്തിലും വില കൂടികൊണ്ടിരിക്കും. സ്വര്‍ണത്തിന് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നു എന്നാണ് പുതിയ വിവരം.
ക്രൂഡ് ഓയില്‍ വില ബാരലിന് 101 ഡോളറായി കുറഞ്ഞു. നേരത്തെ 112 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ആശങ്ക ഒഴിയുന്നു എന്നതിന്റെ സൂചനയാണ് ഈ വില ഇടിവ്. അതേസമയം യുദ്ധ സാഹചര്യം മാറിയാല്‍ വിപണിയിലെ ചിത്രവും മാറും. യുദ്ധം തീരുന്നു എന്ന പ്രതീക്ഷയിലാണ് പുതിയ വില മാറ്റം.
ക്രൂഡ് വില കുറഞ്ഞതോടെ ഡോളര്‍ മൂല്യം താഴാന്‍ തുടങ്ങി. 99.43 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 93.49 ആണ്. ഡോളര്‍-രൂപ മൂല്യം, ആഗോള വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ വില നിശ്ചയിക്കുക.
-
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി














Click it and Unblock the Notifications