സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില
കൊച്ചി: സ്വര്‍ണവില ചാഞ്ചാടുകളാണ്. വിപണിയില്‍ കണ്ഫ്യൂഷന്. കഴിഞ്ഞ കുറച്ച് ദിവസമായി വില ഉയര്‍ന്നും താഴ്ന്നുമാണ് മുന്നോട്ട് പോകുന്നത്. എങ്കിലും റെക്കോര്‍ഡ് നിരക്കില്‍ നിന്ന് വളരെ താഴെ എത്തി. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്ന് കൂടുകയാണ് ചെയ്തിരിക്കുന്നത്. ഒരു പവന് 520 രൂപയാണ് ഇന്ന് ഉയര്‍ന്നത്.
വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഏത് തരം മാറ്റം സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. വില കൂടാനും കുറയാനുമുള്ള കാരണങ്ങള്‍ വിപണിയിലുണ്ട്. ഇന്നലെ മൂക്കുകുത്തിയ ഇന്ത്യന്‍ രൂപ ഇന്ന് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡോളറും ക്രൂഡ് ഓയിലും ഇന്ന് കരുത്ത് കുറഞ്ഞു. ഇനി ഇന്നത്തെ കേരളത്തിലെ സ്വര്‍ണവില അറിയാം...

കേരളത്തില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കൂടുകയാണ് ചെയ്തിരിക്കുന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14885 രൂപയും പവന് 119080 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം, വെള്ളിയുടെ വിലയില്‍ അഞ്ച് രൂപ ഉയര്‍ന്നു. ഒരു ഗ്രാമിന് 290 രൂപയും പത്ത് ഗ്രാമിന് 2900 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12230 രൂപയാണ് ഇന്നത്തെ വില. പവന് 97840 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9520 രൂപയും പവന് 76160 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6140 രൂപയും പവന് 49120 രൂപയുമാണ് നല്‍കേണ്ടത്. ഡോളര്‍ കരുത്ത് കുറഞ്ഞതും രൂപ കരുത്ത് കൂടിയതും ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതുമാണ് ഇന്ന് സ്വര്‍ണവില ഉയരാന്‍ കാരണം.
ഡോളര്‍, രൂപ, ക്രൂഡ് ഓയില്‍ വില അറിയാം
കഴിഞ്ഞ ദിവസം 100ന് അടുത്തെത്തിയ ഡോളര്‍ സൂചിക ഇന്ന് 99ന് താഴേക്ക് വീണു. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ കരുത്ത് കൂടും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുമ്പോള്‍ സ്വര്‍ണവിലയും ഏറും. അതേസമയം, ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം 92.09 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ക്രൂഡ് വില കുറഞ്ഞാല്‍ ഇനിയും രൂപ കരുത്ത് കൂട്ടിയേക്കുമെന്നാണ് പ്രതീക്ഷ.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില 5100 ഡോളറിലായിരുന്നു. പിന്നീട് 5200 ഡോളര്‍ വരെ ഉയര്‍ന്നു. ഇന്ന് 5157 ഡോളറിലാണ് വിലയുള്ളത്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വരും. വലിയ തോതില്‍ മാറ്റം പ്രകടമായാല്‍ കേരളത്തിലും വില മാറും. ക്രൂഡ് ഓയില്‍ വില തിങ്കാളാഴ്ച 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞ് 94 ഡോളറിലെത്തിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ വില കുറയുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ഇന്ത്യന്‍ രൂപ കരുത്ത് കൂടാന്‍ പ്രധാന കാരണവും ഇതുതന്നെയാണ്. യുദ്ധം അവസാനിക്കുന്നു എന്ന് ട്രംപ് സൂചന നല്‍കിയതാണ് ക്രൂഡ് വില താഴാന്‍ കാരണം. അതേസമയം, ട്രംപ് വാക്കുകള്‍ മാറ്റി പറയുന്നുമുണ്ട്. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങുന്നത് 1.28 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications