• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്ര ഏജന്‍സികള്‍ തമ്മില്‍ കടുത്ത പോര്! സ്വര്‍ണക്കടത്ത് കേസില്‍ സംഭവിക്കുന്നതെന്ത്... എന്‍ഐഎയും ഇഡിയും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍ പലതും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അന്വേഷണം നീണ്ടുപോകവേ, അത്തരം ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കുറഞ്ഞുകുറഞ്ഞുവരുന്നതും കേരളം കണ്ടു. തുടക്കത്തില്‍ ഉന്നയിക്കപ്പെട്ട പല ആരോപണങ്ങളും തേഞ്ഞുമാഞ്ഞുപോവുകയും ചെയ്തു.

ഇഡിയെ കുരുക്കാനുറച്ച് ക്രൈം ബ്രാഞ്ച്; സ്വപ്‌ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യണം... ആ ഓഡിയോ സത്യമെന്ന് ഉറപ്പാക്കാൻ

ജയരാജനും ജലീലും... പുതിയ ചര്‍ച്ചകള്‍ക്ക് ഫുള്‍ സ്റ്റോപ്പ് ഇട്ട് സിപിഎം; നിര്‍ണായക നീക്കത്തിന് പിന്നില്‍ എന്ത്

കേന്ദ്ര ഏജന്‍സികള്‍ക്കിടയില്‍ തന്നെ അന്വേഷണത്തില്‍ ഏകോപനമില്ലെന്ന് പലതവണ തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പുതിയ പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലാണ് തര്‍ക്കം. പരിശോധിക്കാം...

വിചാരണയെ ചൊല്ലി

വിചാരണയെ ചൊല്ലി

സ്വര്‍ണക്കടത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണയെ ചൊല്ലിയാണ് ഇപ്പോഴത്തെ തര്‍ക്കം. ഇത് എന്‍ഐഎ കോടതിയില്‍ നിന്ന് എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണം എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍

കള്ളപ്പണം വെളുപ്പിക്കല്‍

സ്വര്‍ണക്കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് എടുത്തിരുന്നു. അതുകൊണ്ട് ഈ കേസിന്റെ വിചാരണം എറണാകുളത്തെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ നടത്തണം എന്നതാണ് ഇഡിയുടെ ആവശ്യം. കേസ് അന്വേഷണത്തിന്റെ രേഖകള്‍ ഈ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വാദം.

എതിര്‍ത്ത് എന്‍ഐഎ

എതിര്‍ത്ത് എന്‍ഐഎ

എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിലപാട്. ഇഡിയുടെ ആവശ്യം എന്‍ഐഎ അഭിഭാഷകന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അത് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ആവില്ലെന്നാണ് എന്‍ഐഎ നിലപാട്.

സാധ്യമല്ല

സാധ്യമല്ല

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കേസുകള്‍ മറ്റ് കോടതികള്‍ക്ക് കൈകാര്യം ചെയ്യാന്‍ ആവില്ലെന്നും വിചാരണ എന്‍ഐഎ കോടതിയില്‍ തന്നെ നടത്തണം എന്നും ആണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ എന്തിനാണ് കോടതി മാറ്റുന്നത് എന്ന ചോദ്യം എന്‍ഐഎ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഉന്നയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

ഏജന്‍സി പ്രശ്‌നങ്ങള്‍

ഏജന്‍സി പ്രശ്‌നങ്ങള്‍

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തേയും കേന്ദ്ര ഏജന്‍സികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. കസ്റ്റംസും ഇഡിയും തമ്മിലായിരുന്നു അന്ന് പ്രശ്‌നം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യ മൊഴികള്‍ ഇഡിയ്ക്ക് നല്‍കരുത് എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.

പ്രശ്‌നം ഇഡിയോ?

പ്രശ്‌നം ഇഡിയോ?

രണ്ട് തര്‍ക്കങ്ങളിലും ഒരു വശത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. എല്ലാ കേസുകളിലും ഇടപെട്ടുകൊണ്ട് ഇഡി നടത്തുന്ന നീക്കങ്ങള്‍ പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. എതിരാളികളെ നിശബ്ദരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണ് എന്നും ആക്ഷേപമുണ്ട്.

ഇഡിയ്ക്കെതിരെ കേസും

ഇഡിയ്ക്കെതിരെ കേസും

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണത്തിനിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളത്തില്‍ കേസ് എടുക്കുന്ന സ്ഥിതിയും ഉണ്ടായി. മുഖ്യമന്ത്രിയ്ക്കും ഉന്നതര്‍ക്കും എതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തുന്നു എന്നാണ് പ്രതി സന്ദീപ് നായര്‍ തന്നെ പറഞ്ഞത്. ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ച് ഇഡിയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

അരക്കോടി രൂപ വീട്ടില്‍; എളുപ്പമല്ല കെഎം ഷാജിയുടെ കാര്യം... വിശദീകരണത്തില്‍ ആശയക്കുഴപ്പം, ഉത്തരം വേണം

മനോരമ വാര്‍ത്ത ശുദ്ധ അസംബന്ധം; വടകരയില്‍ തോല്‍ക്കുമെന്ന് വിലയിരുത്തലില്ല... പത്രക്കുറിപ്പിറക്കി സിപിഎം

English summary
Gold Smuggling Case: Dispute between NIA and Enforcement Directorate on trial court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X