മൂന്നാം വാര്‍ഷികത്തില്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയുമായി മോദി സര്‍ക്കാര്‍!!

Subscribe to Oneindia Malayalam

ദില്ലി: സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ തൊഴിലാളികളുടെ മുഖത്തടിക്കുന്ന തീരുമാനവുമായി മോദി സര്‍ക്കാര്‍. എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമകളുടെ വിഹിതം 10% ആയി കുറക്കാന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ. നിലവില്‍ ഇത് 12% ആണ്.

ഇപിഎഫ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ഇപിഎഫ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

രാജ്യത്തെ നാലരക്കോടിയോളം വരുന്ന ഇപിഎഫ് ഉപയോക്താക്കളുടെ മുഖത്തടിക്കുന്ന തീരുമാനമാണ് കേന്ദ്രതൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ചത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പിഎഫിലേക്കും പെന്‍ഷന്‍ പദ്ധതിയിലേക്കും അടക്കുന്ന തുകയില്‍ ആനുപാതികമായ കുറവുണ്ടാകും.

 കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടം

കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടം

അതേസമയം, കോര്‍പ്പറേറ്റുകള്‍ക്കും തൊഴിലുടമകള്‍ക്കും വലിയ സാമ്പത്തികനേട്ടമുണ്ടാക്കുന്ന തീരുമാനവുമാകും ഇത്. നിലവില്‍ തൊഴിലാളിയുടെ ശമ്പളത്തിന്റെ 12% തുക പിഎപിലേക്ക് പോകുമ്പോള്‍ ഇതിന് തത്തുല്യമായ തുകയാണ് തൊഴിലുടമയും വിഹിതമായി അടച്ചിരുന്നത്. അര്‍ഡഹരായ തൊഴിലാളികളെ പിഎഫിലേക്ക് കൊണ്ടുവരാനാണ് പുതിയ നീക്കമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വാദം.

ഉറപ്പിന്റെ ലംഘനം

ഉറപ്പിന്റെ ലംഘനം

തൊഴിലാളികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് നേരത്തേ തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞിരുന്നു. ഈ വാക്കിന്റെ ലംഘനം കൂടിയാണ് പുതിയ ശുപാര്‍ശ.

പ്രതികരണങ്ങള്‍

പ്രതികരണങ്ങള്‍

അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് സിഐടിയു വൈസ് പ്രസിഡന്റ് എകെ പദ്മനാഭന്‍ പറഞ്ഞു. ശനിയാഴ്ച ചേരാനിരിക്കുന്ന ഇപിഎഫ് ട്രസ്റ്റി ബോര്‍ഡ്(സിബിടി) യോഗത്തില്‍ വിവധ തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും എകെ പത്മനാഭന്‍ പറഞ്ഞു.

English summary
Government to lower employer's contribution to PF
Please Wait while comments are loading...