Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹറം ഒഴിവാക്കി; ഇനി ഓണച്ചന്ത മാത്രം, 2000 വിപണികളുമായി കണ്‍സ്യൂമര്‍ ഫെഡ്

കോഴിക്കോട്: പ്രതിഷേധം ഉയര്‍ന്നതോടെ ഓണം-മുഹറം വിപണിയില്‍ നിന്ന് മുഹറം ഒഴിവാക്കി. പരസ്യങ്ങളില്‍ നിന്ന് മുഹറം നീക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് മാധ്യമങ്ങളെ അറിയിച്ചു. ഓണം-മുഹറം വിപണി എന്നാണ് ഇത്തവണ ഓണച്ചന്തകള്‍ക്ക് പേരിട്ടിരുന്നത്. ഇതിനെതിരെ മുസ്ലിം ലീഗും ബിജെപിയും രംഗത്തുവന്നിരുന്നു. എന്നാല്‍ നേരത്തെതന്നെ ഓണം മുഹറം വിപണി എന്നായിരുന്നു പേര് എന്നും പുതിയതായി ഇട്ടതല്ല എന്നും മെഹ്ബൂബ് പറയുന്നു. ഇനി ഓണച്ചന്ത എന്ന് മാത്രമായിരിക്കും അറിയപ്പെടുക എന്നും അദ്ദേഹം വിശദീകരിച്ചു. 2000 വിണികളാണ് ഒരുക്കുന്നത്. 13 ഇനം സാധനങ്ങള്‍ക്ക് പകുതി വിലയ്ക്ക് നല്‍കും. 36 ഇനം സാധനങ്ങള്‍ക്ക് നേരിയ വിലക്കുറവുമുണ്ടാകുമെന്നും മെഹബൂബ് പറഞ്ഞു. വിപണികളുടെ ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

p

മുഹറം വിപണി എന്ന് പേരിട്ടതിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ശ്ക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഓണം പോലെ മുഹറം ആഘോഷമല്ലെന്നും മുസ്ലിങ്ങക്ക് സങ്കടപ്പെടുത്തുന്ന ഒരുപാട് ഓര്‍മകളുള്ള ദിവസമാണതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കമാണ്. കൊവിഡ് പ്രതിസന്ധിക്കിടെ ബലി പെരുന്നാളിന് സൗജന്യ കിറ്റ് കൊടുക്കാത്തവരാണ് മുഹറം ചന്ത നടത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേരിട്ടതെന്ന് വ്യക്തമാകുന്നില്ലെന്നും മുസ്ലിം സമുദായത്തിലുള്ളവര്‍ പോലും ഇത് ആഗ്രഹിക്കുന്നുണ്ടാകില്ലെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു.

മൂന്നക്ഷരം കൂടി ഓണ ചന്തയില്‍ ചേര്‍ത്താല്‍ മുസ്ലിങ്ങള്‍ കീശയിലാകുമെന്ന ധാരണയാണ് സര്‍ക്കാരിന്. സര്‍ക്കാരിന്റെ ചെപ്പടി വിദ്യയാണിത്. മുഹറത്തിന്റെ പേരില്‍ ചന്ത ആവശ്യമില്ല. മുസ്ലിങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ലജ്ജയില്ലാതെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പിഎംഎ സലാം പറഞ്ഞു. ഇതിന് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ രംഗത്തുവരികയുണ്ടായി.

സര്‍ക്കാര്‍ നടത്തുമ്പോള്‍ തെറ്റും മുസ്ലിം ലീഗ് നടത്തുമ്പോള്‍ ശരിയുമാകുന്നു എന്ന കാര്യമാണ് കെടി ജലീല്‍ ചൂണ്ടിക്കാട്ടിയത്. മുസ്ലിം ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് കഴിഞ്ഞ വര്‍ഷം മുഹറം ചന്ത നടത്തിയിരുന്നു. അന്നത്തെ ചന്ത ഉദ്ഘാടനം ചെയ്തത് മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി എംഎല്‍എയുമായ ടിവി ഇബ്രാഹീം ആണ്. ആ ഫോട്ടോ ജലീല്‍ പങ്കുവച്ചു. അപ്പോള്‍ കുഴപ്പമില്ലേ എന്ന ചോദ്യമാണ് കെടി ജലീല്‍ ഉന്നയിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി കുഴലൂത്തു നടത്തുന്നവര്‍ അവരുടെ വേഷത്തോടെങ്കിലും നീതി കാണിക്കണമെന്നും കെടി ജലീല്‍ പറയുന്നു.

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+