കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിലെ തിരുത്തല്‍; ഫോര്‍ സ്റ്റാര്‍ ആക്കുന്ന ബാറുകളെല്ലാം അംഗീകരിച്ചേക്കും

  • By Gokul
Google Oneindia Malayalam News

കോട്ടയം: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കടുംപിടുത്തത്തിനൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ തിരുത്തല്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത് നിര്‍ണായകമെന്ന് വിലയിരുത്തല്‍. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര സമാപിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ സുധീരനെ ദുര്‍ബലപ്പെടുത്തുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

മദ്യനയത്തിലെ കോടതിയുടെ വിമര്‍ശനവും, മാണിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ ഒഴിവാക്കാനായുമാണ് മദ്യനയത്തിലെ തിരുത്തലിന് മുഖ്യമന്ത്രി തയ്യാറാകുന്നത്. നിലവില്‍ അടച്ചുപൂട്ടിയ ഏതാണ്ട് എല്ലാ ബാറുടമകള്‍ക്കും സ്വീകാര്യമാകുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൈക്കൊള്ളുകയെന്നാണ് വിവരം. മാണിക്കെതിരായ നീക്കത്തില്‍ നിന്നും ബാറുടമകള്‍ പിന്മാറിയത് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരത്തെ ഉറപ്പു നല്‍കിയതിനാലാണെന്നും പറയപ്പെടുന്നു.

bar


ഫോര്‍ സ്റ്റാര്‍ ആക്കുന്ന എല്ലാ ബാറുകളെയും അംഗീകരിക്കുന്നതാകും സര്‍ക്കാരിന്റെ പുതിയ മദ്യനയം. നിലവില്‍ ത്രീ സ്റ്റാര്‍ ഉള്ള ബാറുകള്‍ ഫോര്‍ സ്റ്റാര്‍ ആക്കുകയാണെങ്കില്‍ അവയ്ക്കും ലൈസന്‍സ് അനുവദിച്ചേക്കും. മിക്ക ത്രീ സ്റ്റാര്‍ ബാറുകളും ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ മുടക്കി ഹോര്‍ സ്റ്റാര്‍ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുമുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്ന ബാര്‍ തൊഴിലാളികളെ ഇവിടെ പുനരധിവസിപ്പിക്കുകയും ചെയ്യും.

മദ്യനയം ടൂറിസത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ടു സ്റ്റാര്‍ ബാറുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിവരം. മദ്യനയത്തില്‍ കാര്യമായ മാറ്റം വരുത്തുകയാണെങ്കില്‍ വി എം സുധീരനും സര്‍ക്കാരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലുണ്ടാകുമെന്നും ഉറപ്പാണ്. ഇക്കാര്യത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലത്തിലും അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

English summary
Oommen Chandy says Government would bring in necessary changes in liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X