ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയതല്ല! ഇടത് സര്‍ക്കാരിന്‍റെ ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു. കഴിഞ്ഞദിവസം കൂടുതല്‍ വിശദീകരണം തേടിയ ഓര്‍ഡിനന്‍സില്‍ ചൊവ്വാഴ്ച രാവിലെയാണ് ഗവര്‍ണര്‍ പി സദാശിവം ഒപ്പുവച്ചത്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഗവര്‍ണര്‍ ഒപ്പുവച്ചതോടെ ദേവസ്വം ബോര്‍ഡ് ഓഡിനന്‍സ് പ്രാബല്യത്തിലായി.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കി അയച്ചെന്നായിരുന്നു കഴിഞ്ഞദിവസം വാര്‍ത്ത പ്രചരിച്ചിരുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടിയതാണ് ഓര്‍ഡിനന്‍സ് മടക്കി അയച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭാര്യയെ മൊഴി ചൊല്ലി രണ്ടാം വിവാഹത്തിന് ശ്രമം! അളിയന്റെ കാല്‍വെട്ടാന്‍ ക്വട്ടേഷന്‍, സംഭവം കണ്ണൂരില്‍

മുഹമ്മദ് നബി വരുമെന്ന് ഹിന്ദു പുരാണങ്ങളിലും പ്രവചിച്ചിരുന്നു! 'മഹാമദ്' എന്ന പേരില്‍...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ ഓര്‍ഡിനന്‍സിലുള്ളത്. 1950ലെ തിരുവിതാകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത ഓര്‍ഡിനന്‍സിന് മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

60 വയസ്....

60 വയസ്....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി ചുരുക്കിയും, ബോര്‍ഡ് അംഗങ്ങളാകാന്‍ 60 വയസ് പൂര്‍ത്തിയാകുകയും വേണമെന്നാണ് പുതിയ ദേവസ്വം ഓര്‍ഡിനന്‍സിലെ പ്രധാന നിര്‍ദേശം. ഈ നിര്‍ദേശം അടങ്ങിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചതോടെ നിലവിലുള്ള തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടും. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ കമ്മിറ്റിയാണ് നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത്.

മണ്ഡലകാലത്തിന് മുന്‍പേ....

മണ്ഡലകാലത്തിന് മുന്‍പേ....

പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗവും ശബരിമല മണ്ഡലകാലത്തിന് മുന്‍പ് അധികാരത്തില്‍ വരാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. എന്നാല്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് നിലവിലെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പുറത്തുവന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അഴിമതി വാര്‍ത്തകള്‍...

അഴിമതി വാര്‍ത്തകള്‍...

തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാര്‍ നടത്തിയ ക്രമക്കേടുകള്‍ മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അഴിമതിക്കാരനെ ദേവസ്വം കമ്മീഷണറാക്കണമെന്ന് പ്രയാര്‍ നിര്‍ദേശിച്ചതെന്നും കടകംപള്ളി ആരോപിച്ചിരുന്നു. നിരവധി അഴിമതികള്‍ നടന്നിരുന്ന ബോര്‍ഡാണ് തിരുവിതാകൂര്‍ ദേവസ്വത്തിന്റേതെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പ്രയാര്‍...

പ്രയാര്‍...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗമായ അജയ് തറയിലും രംഗത്തെത്തി. അഴിമതി ആരോപണമല്ല, മറിച്ച് രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് ഇടത് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്നാണ് ഇരുവരുടെയും ആരോപണം.

ഇതിന് മുന്‍പും...

ഇതിന് മുന്‍പും...

എന്നാല്‍ നിലവിലെ ദേവസ്വം ബോര്‍ഡ് അധികാരത്തിലേറിയതും സമാനമായ പിരിച്ചുവിടലിന് ശേഷമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് അന്നതെ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട് പ്രയാര്‍ ഗോപാലകൃഷ്ണനെയും അജയ് തറയിലിനെയും നിയമിച്ചത്. അതിനാല്‍ ഇരുവരുടെയും നിലവിലെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നതാണ് വാസ്തവം.

സിപിഎം നോമിനി...

സിപിഎം നോമിനി...

ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതോടെ നിലവിലെ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചു. പുതിയതായി അധികാരമേല്‍ക്കുന്ന ദേവസ്വം ബോര്‍ഡില്‍ സിപിഐഎം നോമിനിയാരിക്കും പ്രസിഡന്റാകുക. ദേവസ്വം ബോര്‍ഡ് അംഗമായി സിപിഐ നോമിനിയെയും നിയമിക്കും. എന്നാല്‍ പുതിയ പ്രസിഡന്റും അംഗവും ആരാകുമെന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും പ്രതികരണം നടത്തിയിട്ടില്ല.

English summary
governor approved the devaswom board ordinance.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്