വിരമിച്ചാലും സെന്‍കുമാറിനു രക്ഷയുണ്ടാവില്ല!! എല്ലാം കുത്തിപ്പൊക്കുന്നു...കാരണം സര്‍ക്കാരിന്റെ പക?

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. സര്‍ക്കാരിനെ സുപ്രീം കോടതിയില്‍ തോല്‍പ്പിച്ച് ഡിജിപി സ്ഥാനത്തു തിരിച്ചെത്തിയതോടെയാണ് ഇതു രൂക്ഷമായത്. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ സെന്‍കുമാറിനു ശേഷിക്കുന്നുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ വിരമിച്ച ശേഷവും അദ്ദേഹത്തിന് തിരിച്ചടിയാവാന്‍ സാധ്യതയുണ്ടെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കടകംപള്ളി ഉറച്ചുതന്നെ...ആ ലിസ്റ്റിലുള്ളവര്‍ എങ്ങനെ അകത്തുകയറി ? കുമ്മനം ഇത്തവണ ശരിക്കും പെട്ടു!!

നീക്കം ശക്തം

നീക്കം ശക്തം

വിരമിക്കുന്നതിനു മുമ്പ് സെന്‍കുമാറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതോടൊപ്പം കോടതിയെപ്പോലും സമീപിക്കാനുള്ള അവസരം നിഷേധിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജിലന്‍സ് അന്വേഷണമടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് സൂചന. നാലു കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറിയിട്ടുണ്ട്.

ക്ലീന്‍ചിറ്റ്

ക്ലീന്‍ചിറ്റ്

നേരത്തേ സെന്‍കുമാറിനെതിരേ അഴിമതി ആരോപിച്ച് കോട്ടയത്തു സമര്‍പ്പിച്ച ആറു പരാതികളില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതു കൂടാതെയാണ് നാലു വിഷയങ്ങള്‍ സര്‍ക്കാര്‍ വിജിലിന്‍സിന് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്

വിശദീകരണം ചോദിച്ചു

വിശദീകരണം ചോദിച്ചു

ടി ബ്രാഞ്ച് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ സെന്‍കുമാറിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ ഫയലുകള്‍ പരിശോധിച്ച് അദ്ദേഹം സര്‍ക്കാരിനും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ നിയമനടപടി സ്വീകരിക്കുമോയെന്ന ഭയം സര്‍ക്കാരിനുണ്ട്.

സെന്‍കുമാറിന്റെ ഉത്തരവ്

സെന്‍കുമാറിന്റെ ഉത്തരവ്

രഹസ്യസ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കൈമാറണമെന്നുമുള്ള ഉത്തരവ് സെന്‍കുമാര്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറക്കിയിരുന്നു. വിവരാവകാശ കമ്മീഷന്റെ കൂടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്.

തച്ചങ്കരിയുടെ റിപ്പോര്‍ട്ട്

തച്ചങ്കരിയുടെ റിപ്പോര്‍ട്ട്

സെന്‍കുമാറിന്റെ ഉത്തരവിനെതിരായ റിപ്പോര്‍ട്ടാണ് പോലീസ് ആസ്ഥാനത്തെ എഡിജിപിയായ ടോമിന്‍ തച്ചങ്കരി സര്‍ക്കാരിനു നല്‍കിയത്. ഇതേ തുടര്‍ന്നു ആഭ്യന്തര സെക്രട്ടറി സെന്‍കുമാറിനോട് വിശദീകരണം തേടുകയായിരുന്നു. സെന്‍കുമാര്‍ സ്വന്തം നിലയിലല്ല ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് പോലീസ് ആസ്ഥാന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉത്തരവ് നടപ്പാക്കി

ഉത്തരവ് നടപ്പാക്കി

പഴയ ഡിജിപിയുടെ ഉത്തരവ് നടപ്പാക്കുകയാണ് സെന്‍കുമാര്‍ ചെയ്തതെന്നും അതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നുണ്ട്. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു സെന്‍കുമാര്‍ ഡിജിപി സ്ഥാനത്തു തിരിച്ചത്തിയിട്ടു 40 ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.

English summary
Govt may take action agianst DGP TP Senkumar
Please Wait while comments are loading...