മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി..ജീവനക്കാരിയെ സ്ഥലം മാറ്റി..ആറു മാസത്തിനിടെ ആറ് സ്ഥലമാറ്റം !!

  • By: Nihara
Subscribe to Oneindia Malayalam

കോട്ടയം : ആറു മാസത്തിനിടയില്‍ ജീവനക്കാരിക്ക് ആറു സ്ഥലമാറ്റം. മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം നടത്താവൂ എന്ന ഉത്തരവ് കാറ്റില്‍ പറത്തി കോട്ടയം ജില്ലയിലെ ആപ്പാഞ്ചിറ സ്വദേശിനിയെ യൂണിയന്‍ നേതാക്കള്‍ നെട്ടോട്ടമോടിക്കുന്നു. പഞ്ചായത്ത് വകുപ്പില്‍ ജൂനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തു വരുന്ന സിഎസ് ജ്യോതിലക്ഷ്മിയാണ് ഈ ദുരിതത്തിന് ഇരയായിട്ടുള്ളത്.

സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റണമെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ഉത്തരവ് നിലവിലുണ്ട്. എന്നാല്‍ ജ്യോതിലക്ഷ്മിയുടെ കാര്യത്തില്‍ ഇതൊന്നും പ്രായോഗികമല്ലെന്നു മാത്രം.

ഇടയ്ക്കിടയ്ക്കുള്ള മാറ്റത്തിന് പിന്നില്‍

ഇടയ്ക്കിടയ്ക്കുള്ള മാറ്റത്തിന് പിന്നില്‍

യൂണിയന്‍ നേതാക്കളുടെ ബന്ധുക്കളുടെ ജോലി സുഗമമാക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരിയെ ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റുന്നതെന്നാണ് ആരോപണം. സ്വന്തം സ്ഥലത്ത് തന്നെ ജോലി ചെയ്യാനുള്ള ആഗ്രഹമാണ് ഇത്തരത്തില്‍ മറ്റു ജീവനക്കാരെ സ്ഥലം മാറ്റുന്നതിന് പിന്നിലെന്നാണ് ആരോപിക്കുന്നത്.

തുടങ്ങിയത് മലപ്പുറത്തു നിന്ന്

തുടങ്ങിയത് മലപ്പുറത്തു നിന്ന്

മലപ്പുറം ജില്ലയില്‍ രണ്ടു വര്‍ഷം ജ്യോതിലക്ഷ്മി ജോലി ചെയ്തിരുന്നു. 2017 ജനുവരു മുതലാണ് സ്ഥലമാറ്റ പരമ്പര ആരംഭിച്ചത്. ജനുവരിയില്‍ വൈക്കത്തെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിലേക്കാണ് സ്ഥലം മാറ്റിയത്. പിന്നീട് മാഞ്ഞൂര്‍ തലയോലപ്പറമ്പ് കടപ്ലാമറ്റം തുടങ്ങിയ പഞ്ചായത്തുകളിലും ജോലി ചെയ്തു.

പൊതുസ്ഥല മാറ്റത്തിന് അപേക്ഷിച്ചു

പൊതുസ്ഥല മാറ്റത്തിന് അപേക്ഷിച്ചു

പൊതുസ്ഥല മാറ്റത്തിന് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂണില്‍ വൈക്കത്തെ ഓഡിറ്റ് യൂണിറ്റിലേക്ക് മാറ്റി. ഒന്നര മാസം തികയുന്നതിനിടയില്‍ കോട്ടയത്തെ പെര്‍ഫോമന്‍സ് ഓഡിറ്റിലേക്ക് വീണ്ടും മാറ്റി.

മാനദണ്ഡം പാലിക്കാതെ

മാനദണ്ഡം പാലിക്കാതെ

സര്‍ക്കാര്‍ സര്‍വീസില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്നതിന് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് വനിതാ ജീവനക്കാരിയെ അടിക്കടി സ്ഥലം മാറ്റുന്നത്.

മാനസികമായി തകര്‍ന്നു

മാനസികമായി തകര്‍ന്നു

തുടരത്തുടരെയുള്ള സ്ഥലമാറ്റത്തില്‍ മാനസികമായി ആകെ തകര്‍ന്നിരിക്കുന്ന ജ്യോതിലക്ഷ്മിയും കുടുംബവും അടുത്ത സ്ഥമാറ്റ ഉത്തരവിനെക്കുറിച്ചുള്ള ആധിയിലാണ്. പൊതുസ്ഥലമാറ്റം അപേക്ഷിച്ചവര്‍ക്ക് മുന്നുവര്‍ഷം വരെ അതത് സ്ഥലത്ത് തുടരാമെന്ന ഉത്തരവ് നില നില്‍ക്കെയാണ് വീണ്ടും സ്ഥലമാറ്റം നടത്തിയത്.

ആറു മാസത്തിനിടയില്‍

ആറു മാസത്തിനിടയില്‍

പുതിയ ഒാഫീസില്‍ ഒന്നരമാസം തികയ്ക്കുന്നതിനിടയിലാണ് ജീവനക്കാരിയെ തേടി വീണ്ടും സ്ഥലമാറ്റ ഉത്തരവെത്തുന്നത്. യൂണിയന്‍ നേതാക്കളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അതത് സ്ഥലത്ത് നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ജീവനക്കാരെ സ്ഥലം മാറ്റുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

English summary
Government srevant got 6 transfer in 6 month.
Please Wait while comments are loading...