കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌ക്കാരം ജിവിഎച്ച്എസ്എസ് നടക്കാവ് സ്‌കൂളിന്

Google Oneindia Malayalam News

കോഴിക്കോട്: പരിസ്ഥതി സംരക്ഷണത്തിനും ശുചിത്വത്തിനുമായുള്ള നടക്കാവ് ജി.വി.എച്ച്.എസ്.ഗേള്‍സ് സ്‌കൂളിന്റെ പ്രതിബന്ധതയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യസാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ഷൈലജ സ്‌കൂളിന് പുരസ്‌ക്കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. വിദ്യാഭ്യാസ മന്ത്രി പ്രാഫ.സി.രവീന്ദ്രനാഥ് ചടങ്ങില്‍ ആമുഖ സന്ദേശം നല്‍കി. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മലിനീകരണം കൊണ്ടും പരിസ്ഥിതി ഇന്ന്

വെല്ലുവിളികള്‍ നേരിടുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. തന്റെ ചുറ്റുപാടുകള്‍ സംരക്ഷിക്കാന്‍ ഓരോ വ്യക്തികള്‍ക്കും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിച്ചു. സ്‌കൂളിലെ പാരിസ്ഥിതിക സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടന്നു വരുന്നത്. ഉന്നത നിലവാരത്തിലാണ് ഇവിടത്തെ പാരിസ്ഥിതികാന്തരീക്ഷം പരിപാലിക്കപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്കായുള്ള നടക്കാവ് ജി.വി.എച്ച്.എസിന് 120 വര്‍ഷത്തെ പഴക്കമുണ്ട്.

award

എജുക്കേഷന്‍ വേള്‍ഡ് ഇന്ത്യ റാങ്കിഗിന്റെ കണക്കു പ്രകാരം രാജ്യത്തെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നാലാം റാങ്കാണ് ജി.വി.എച്ച്.എസിന് ഉള്ളത്. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എയുടെ സഹകരണത്തോടെ സ്‌കൂളില്‍ വിവിധ പദ്ധതികള്‍ ഇതിനകം നടപ്പിലാക്കിയിട്ടുമുണ്ട്. പരിസ്ഥിതിയോട് ഇണങ്ങും വിധമാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മിതി എന്നതും ഏറെ ശ്രദ്ദേയമാണ്. 34 ഏക്കര്‍ ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ 2,400 വിദ്യാര്‍ത്ഥികളും 100 ലധികം ജീവനക്കാരുമുണ്ട്.

ഐ.ഐ.എം.കോഴിക്കോട് ശാഖയിലെ സാമൂഹ്യ സേവന വിഭാഗവും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നുണ്ട്്. അദ്ധ്യാപകവിദ്യാര്‍ത്ഥി ബന്ധം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. സ്‌കൂള്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ ശ്രമത്തിനുള്ള അംഗീകാരമായി അവാര്‍ഡിനെ കാണുന്നുവെന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ ഗ്ലോബല്‍ മേധാവി ഡോ.ജോസഫ് സെബാസ്റ്റ്യന്‍ പറഞ്ഞു.

English summary
GVHSS School wins first prize at Kerala Pollution control board award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X